ക​ലാ​മ​ണ്ഡ​ല​ം വി​ക​സ​ന​ം: അ​ഞ്ചേ​ക്ക​ർ ഭൂ​മി ഏ​റ്റെ​ടു​ക്കു​ം
Thursday, February 2, 2023 12:50 AM IST
പ​ഴ​യ​ന്നൂ​ർ: കേ​ര​ള ക​ലാ​മ​ണ്ഡ​ല​ത്തി​ന്‍റെ വി​ക​സ​ന​ത്തി​നാ​യി അ​ഞ്ചേ​ക്ക​ർ ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​ന് ഉ​ന്ന​ത​ത​ല തീ​രു​മാ​നം.
മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ൻ, സം​സ്കാ​രി​ക മ​ന്ത്രി സ​ജി ചെ​റി​യാ​ൻ, കാ​യി​ക​മ​ന്ത്രി വി. ​അ​ബ്ദുറ​ഹ്മാ​ൻ എ​ന്നി​വ​രും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് തീ​രു​മാ​നം. ക​ലാ​മ​ണ്ഡ​ല​ത്തോ​ട് ചേ​ർ​ന്നു​ള്ള വ​ഖ​ഫ് ബോ​ർ​ഡി​ന്‍റെ അ​ഞ്ച് ഏ​ക്ക​ർ സ്ഥ​ലം വി​ട്ടു​ന​ൽ​കാ​നാ​ണ് ത​ത്വ​ത്തി​ൽ ധാ​ര​ണ​യാ​യ​ത്. ഇ​തി​നു​പ​ക​ര​മാ​യി വ​ഖ​ഫ് ബോ​ർ​ഡ് ഓ​ർ​ഫ​നേ​ജി​നോ​ട് ചേ​ർ​ന്നു കി​ട​ക്കു​ന്ന അ​ഞ്ച് ഏ​ക്ക​ർ സ്വ​കാ​ര്യ ഭൂ​മി വാ​ങ്ങി​ന​ൽ​കും. വ​ഖ​ഫ് ബോ​ർ​ഡി​ന്‍റെ അ​നു​മ​തി​യോ​ടെ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ധാ​ര​ണ.
ക​ലാ​മ​ണ്ഡ​ല​ത്തെ സാം​സ്ക്കാ​രി​ക സ​ർ​വ​ക​ലാ​ശാ​ല​യാ​ക്കു​മെ​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം ന​യ​പ്ര​ഖ്യാ​പ​ന​ത്തി​ലൂ​ടെ സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. വ​കു​പ്പ് സെ​ക്ര​ട്ട​റി​മാ​രാ​യ മി​നി ആ​ന്‍റ​ണി, മു​ഹ​മ്മ​ദ് ഹ​നീ​ഷ് തു​ട​ങ്ങി​യ ഉ​ദ്യോ​ഗ​സ്ഥ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.