പു​ത്തൂ​ർ കാ​യ​ൽ ന​വീ​ക​ര​ണം: ഡി​പി​ആ​ർ ഉടന്‌
Thursday, February 2, 2023 12:50 AM IST
തൃ​ശൂ​ർ: മാ​ന​സ​സ​രോ​വ​രം-​പു​ത്തൂ​ർ കാ​യ​ൽ ന​വീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഡി​പി​ആ​ർ 15ന​കം പ്ര​സി​ദ്ധീ​ക​രി​ക്കും.
ജി​ല്ലാ ആ​സൂ​ത്ര​ണ​ഭ​വ​ൻ ഹാ​ളി​ൽ ചേ​ർ​ന്ന മാ​ന​സ​സ​രോ​വ​രം പ​ദ്ധ​തി​യു​ടെ അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ഡി​പി​ആ​റി​ൽ തി​രു​ത്ത​ലു​ക​ൾ വ​രു​ത്താ​നു​ണ്ടെ​ങ്കി​ൽ ഏ​ഴി​ന​കം തീ​ർ​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. പു​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പ​ട​വ​രാ​ട് തോ​ടി​ന്‍റെ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ മാ​ർ​ച്ച് 15ന​കം പൂ​ർ​ത്തീ​ക​രി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്യാ​ൻ ക​ഴി​യു​മെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി. പു​ത്തൂ​ർ കാ​യ​ലി​നോ​ട​നു​ബ​ന്ധ​മാ​യ റോ​ഡു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വേ​ഗ​ത്തി​ൽ ന​ട​പ്പി​ലാ​ക്കാ​നും തീ​രു​മാ​നി​ച്ചു.
വെ​ള്ള​ത്തി​ന്‍റെ ലെ​വ​ൽ കു​റ​യ്ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യം ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​യി മൂ​ന്നി​ന് ക​ർ​ഷ​ക​രെ​യും നാ​ട്ടു​കാ​രെ​യും ഉ​ൾ​പ്പെ​ടു​ത്തി പ​ഞ്ചാ​യ​ത്തി​ൽ യോ​ഗം ചേ​രാ​ൻ തീ​രു​മാ​നി​ച്ചു. ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, കൃ​ഷി ഓ​ഫീ​സ​ർ, പാ​ട​ശേ​ഖ​ര​സ​മി​തി, കോ​ണ്‍​ട്രാ​ക്ട​ർ തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് യോ​ഗം നി​ർ​ദേ​ശി​ച്ചു. പു​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള 25 ഏ​ക്ക​ർ വി​സ്തൃ​തി​യി​ലു​ള്ള പ​ര​ന്പ​രാ​ഗ​ത ജ​ലാ​ശ​യ​മാ​ണ് പു​ത്തൂ​ർ കാ​യ​ൽ. കാ​യ​ലി​ന്‍റെ സം​ര​ക്ഷ​ണ​ത്തി​നും ന​വീ​ക​ര​ണ​ത്തി​നു​മാ​യി വി​വി​ധ വ​കു​പ്പു​ക​ൾ ഏ​കോ​പി​പ്പി​ച്ച് റി​പ്പോ​ർ​ട്ട് ത​യ്യാ​റാ​ക്കി​യി​രു​ന്നു.
ന​ഗ​ര സ​ഞ്ച​യ​ന പ​ദ്ധ​തി​യി​ൽ നി​ന്ന് 1.80 കോ​ടി, 2021-22 ബ​ജ​റ്റി​ൽ നി​ന്ന് 10 കോ​ടി, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​നം, സം​സ്ഥാ​ന ആ​സൂ​ത്ര​ണ വ​കു​പ്പ് എ​ന്നി​വ മു​ഖേ​ന 13.20 കോ​ടി രൂ​പ​യും ചേ​ർ​ന്ന് ആ​കെ 25 കോ​ടി​യാ​ണ് ന​വീ​ക​ര​ണ പ​ദ്ധ​തി​ക്കാ​യി വ​ക​യി​രു​ത്തി​യി​രി​ക്കു​ന്ന​ത്. കാ​യ​ലി​ന്‍റെ സ്വാ​ഭാ​വി​ക ആ​വാ​സ വ്യ​വ​സ്ഥ നി​ല​നി​ർ​ത്തി പ​രി​സ്ഥി​തി സൗ​ഹൃ​ദ​ഘ​ട​ക​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി ഒ​രു ഇ​ക്കോ ടൂ​റി​സം സ്പോ​ട് എ​ന്ന നി​ല​യി​ൽ ഈ ​മേ​ഖ​ല വി​ക​സി​പ്പി​ക്കു​ക​യും ത​ണ്ണീ​ർ​ത്ത​ട ജൈ​വ​കാ​ർ​ഷി​ക സാ​ധ്യ​ത​ക​ൾ ക​ണ്ടെ​ത്തു​ക​യും ചു​റ്റു​മു​ള്ള കൃ​ഷി​ഭൂ​മി സം​ര​ക്ഷി​ക്കു​ക​യു​മാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.
അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ ഡെ​പ്യൂ​ട്ടി പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ എ.​എം. സു​മ, ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി അം​ഗം കെ.​വി. സ​ജു, പു​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി ഉ​ണ്ണി​കൃ​ഷ്ണ​ൻ, വി​വി​ധ വ​കു​പ്പ്, ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു