ചാവക്കാട്: കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ 65-ാം സംസ്ഥാന സമ്മേളനം ഇന്നുമുതൽ നാലുവരെ ചാവക്കാട് നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു."മൂല്യാധിഷ്ഠിത വിദ്യാഭ്യാസം സമൂഹനന്മ യ്ക്ക്’ എന്ന പ്രമേയവുമായിട്ടാണ് മൂന്നു ദിവസമായി സമ്മേളനം നടത്തുന്നതെന്ന് സി.എച്ച്. റഷീദ്, ടി.പി. അബ്ദുൾ ഹക്ക്, ഇബ്രാഹിം മുതൂർ, മാഹിൻ ബാഖവി, മൻസൂർ മാടന്പാട്ട്, മുഹ്്സിൻ പാടൂർ, എം.വി. അബ്ദുൾ നാസർ എന്നിവർ പറഞ്ഞു.
ഉദ്ഘാടനം, പ്രതിനിധി സമ്മേളനം, ഐടി കോണ്‍ഫറൻസ്, വനിതാ സമ്മേളനം, ഭാഷാ സമ്മേളനം, വിദ്യാഭ്യാസ സമ്മേളനം, യാത്രയയപ്പ്, പ്രകടനം, പൊതുസമ്മേളനം എന്നിവയും നടത്തും. നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് പ്രസിഡന്റ് ടി.പി.അബ്ദുൾ ഹക്ക് രാജഹാളിൽ പതാക ഉയർത്തും. തുടർന്ന് പാണക്കാട് അബാസ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. പി.എം.എ. സലാം സുവനീർ പ്രകാശനം ചെയ്യും. പി.എം.സാദിഖലി മുഖ്യപ്രഭാഷണം നടത്തും. രാത്രി ഏഴിനു പ്രതിനിധി സമ്മേളനം നടക്കും.