പീ​ച്ചി കെ​എ​ഫ്ആ​ർ​ഐ​ക്കു സ​മീ​പം സ്കൂ​ട്ട​ർ അ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു
Wednesday, February 1, 2023 11:56 PM IST
പ​ട്ടി​ക്കാ​ട്: പീ​ച്ചി കെ​എ​ഫ്ആ​ർ​ഐ ഹോ​സ്റ്റ​ലി​നു സ​മീ​പം സ്കൂ​ട്ട​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് യു​വാ​വ് മ​രി​ച്ചു. മു​ള​യം ത​ട​ത്തി​ൽ ഗോ​പി​യു​ടെ മ​ക​ൻ അ​മ​ൽ(22) ആ​ണ് മ​രി​ച്ച​ത്.

ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ളെ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഇ​ന്ന​ലെ വൈ​കി​ട്ട് മൂ​ന്ന​ര​യോ​ടെ​യാ​ണ് അ​പ​ക​ടം. പീ​ച്ചി ഭാ​ഗ​ത്തു നി​ന്നും വ​രി​ക​യാ​യി​രു​ന്ന ബൈ​ക്ക് കെ​എ​ഫ്ആ​ർ​ഐ ഹോ​സ്റ്റ​ലി​ന്‍റെ മ​തി​ലി​ലും സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന ഇ​ല​ക്ട്രി​ക് പോ​സ്റ്റി​ലും ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.