പു​ഴ​യി​ൽ കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Wednesday, February 1, 2023 11:56 PM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: പു​ഴ​യി​ൽ കാ​ണാ​താ​യ പത്താം ക്ലാസ് വി​ദ്യാ​ർ​ഥി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. പു​ല്ലൂ​റ്റ് വി.​കെ. രാ​ജ​ൻ മെ​മ്മോ​റി​യ​ൽ ഹൈ​സ്കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി ജ​സ്റ്റി​ൻ ബാ​ബു​വി​ന്‍റെ (17) മൃ​ത​ദേ​ഹ​മാ​ണ് ചാ​പ്പാ​റ പു​ഴ​യി​ൽ നി​ന്ന് ക​ണ്ടെ​ത്തി​യ​ത്. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ ജ​സ്റ്റി​ൻ ബാ​ബു വെ​ള്ള​ത്തി​ൽ മു​ങ്ങി താ​ഴു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​രും ഫ​യ​ർ​ഫോ​ഴ്സും തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും മൃ​ത​ദേ​ഹം ക​ണ്ടെ​ത്താ​നാ​യി​ല്ല. അ​പ​ക​ടം ന​ട​ന്ന സ്ഥ​ല​ത്തി​നു സ​മീ​പ​ത്ത് നി​ന്നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.