ശ്രീ​വി​ശ്വ​നാ​ഥ​പു​രം ക്ഷേ​ത്ര​ത്തി​ലെ കാ​വ​ടി പൂ​ര മ​ഹോ​ത്സ​വ​ത്തി​ന് മൂ​ന്നി​ന് കൊ​ടി​യേ​റ്റും
Wednesday, February 1, 2023 12:39 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: എ​സ്എ​ൻ​ബി​എ​സ് സ​മാ​ജം വ​ക ശ്രീ​വി​ശ്വ​നാ​ഥ​പു​രം ക്ഷേ​ത്ര​ത്തി​ൽ മൂ​ന്നു മു​ത​ൽ 10 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ലാ​യി ആ​ഘോ​ഷി​ക്കു​ന്ന കാ​വ​ടി പൂ​ര മ​ഹോ​ത്സ​വ​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. മൂ​ന്നി​ന് വൈ​കീ​ട്ട് ഏ​ഴി​നും 7.48 നും ​മ​ധ്യേ മ​ഹോ​ത്സ​വ​ത്തി​ന് ബ്ര​ഹ്മ​ശ്രീ രാ​കേ​ഷ് ത​ന്ത്രി​ക​ൾ കൊ​ടി​യേ​റ്റു​മെ​ന്ന് സ​മാ​ജം പ്ര​സി​ഡ​ന്‍റ് കി​ഷോ​ർ​കു​മാ​ർ ന​ടു​വ​ള​പ്പി​ൽ, സെ​ക്ര​ട്ട​റി വേ​ണു തോ​ട്ടു​ങ്ങ​ൾ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
മ​ഹോ​ത്സ​ത്തോ​ട​നു​ബ​ന്ധി​ച്ച് എ​സ്എ​ൻ​വൈ​എ​സി​ന്‍റെ നേ​ത്യ​ത്വ​ത്തി​ൽ ന​ട​ത്താ​റു​ള്ള നാ​ട​ക​മ​ത്സ​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം വൈ​കീ​ട്ട് 7.30ന് ​ന​ട​ക്കും. കാ​വ​ടി മ​ഹോ​ത്സ​വ ദി​ന​മാ​യ ഫെ​ബ്രു​വ​രി എ​ട്ടി​ന് രാ​വി​ലെ 4.30ന് ​ക്ഷേ​ത്ര ച​ട​ങ്ങു​ക​ൾ, ആ​റി​ന് ഗ​ണ​പ​തി ഹോ​മം, 11.30നും ​രാ​ത്രി എ​ട്ടി​നും പ്രാ​ദേ​ശി​ക വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള കാ​വ​ടി വ​ര​വ്, പൂ​ര​മ​ഹോ​ത്സ​വ​ദി​ന​മാ​യ ഫെ​ബ്രു​വ​രി ഒ​ന്പ​തി​ന് പു​ല​ർ​ച്ചെ ക്ഷേ​ത്ര​ച​ട​ങ്ങു​ക​ൾ, രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ 11 വ​രെ​യും വൈ​കീ​ട്ട് നാ​ല് മു​ത​ൽ ഏ​ഴു വരെ​യും പൂ​രം എ​ഴു​ന്നള്ളി​പ്പ്, രാ​ത്രി വ​ർ​ണമ​ഴ എ​ന്നി​വ​യാ​ണ് പ്ര​ധാ​ന പ​രി​പാ​ടി​ക​ൾ.
ഒ​ന്പ​തി​ന് വൈ​കീ​ട്ട് ഏ​ഴി​ന് നാ​ട​ക​മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ​ക്കു​ള്ള അ​വാ​ർ​ഡ് ദാ​ന ച​ട​ങ്ങ് ന​ട​ക്കും. ക്ഷേ​ത്രം മേ​ൽ​ശാ​ന്തി മ​ണി ശാ​ന്തി, സ​മാ​ജം ട്ര​ഷ​റ​ർ ദി​നേ​ഷ്കു​മാ​ർ എ​ള​ന്തോ​ളി, വൈ​സ് പ്ര​സി​ഡ​ന്‍റ് ഷി​ജി​ൻ ത​വ​ര​ങ്ങാ​ട്ടി​ൽ, സ​മാ​ജം വി​ക​സ​ന സ​മി​തി ക​ണ്‍​വീ​ന​ർ വി​ശ്വം​ഭ​ര​ൻ മു​ക്കു​ളം, എ​സ്എ​ൻ​വൈ​എ​സ് പ്ര​സി​ഡ​ന്‍റ് കെ.​യു. അ​നീ​ഷ്, സെ​ക്ര​ട്ട​റി വി​ജു കൊ​റ്റി​ക്ക​ൽ എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.