വി​ശു​ദ്ധ ബൈ​ബി​ൾ ക​ത്തി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ചു
Wednesday, February 1, 2023 12:38 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ബൈ​ബി​ൾ ക​ത്തി​ക്കു​ക​യും അ​ത് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന​തി​നെ​തി​രെ ഇ​രിങ്ങാ​ല​ക്കു​ട രൂ​പ​ത ക്രി​സ്തീ​യ ന്യൂ​ന​പ​ക്ഷ അ​വ​കാ​ശ സ​മി​തി ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി.
കാ​സ​ർ​കോ​ട് എ​രി​ഞ്ഞി​പ്പു​ഴ സ്വ​ദേ​ശി​യാ​യ മു​സ്ത​ഫ ആ​ണ് ബൈ​ബി​ൾ ക​ത്തി​ക്കു​ക​യും അ​തു സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്ത​ത്. എ​ല്ലാ മ​ത​വി​ശ്വാ​സ​ങ്ങ​ളെ​യും തു​ല്യ​ത​യോ​ടെ കാ​ണു​ന്ന പാ​ര​ന്പ​ര്യ​മാ​ണ് ഭാ​ര​ത​ത്തി​ൽ ഉ​ള്ള​ത്. എ​ന്നാ​ൽ ക്രൈ​സ്ത​വ​ർ പാ​വ​ന​മാ​യി ക​രു​തു​ന്ന വി​ശു​ദ്ധ ഗ്ര​ന്ഥ​മാ​യ ബൈ​ബി​ൾ ക​ത്തി​ക്കു​ക​യും അ​ത് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്യു​ക വ​ഴി ക്രൈ​സ്ത​വ മ​ത വി​ശ്വാ​സ​ത്തെ​യും വി​ശ്വാ​സി​ക​ളെ​യും അ​വ​ഹേ​ളി​ക്കു​ക​യാ​ണ് ചെ​യ്ത​തെ​ന്നും ഇ​ത്ത​ര​ത്തി​ൽ മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തു​ന്ന വ്യ​ക്തി​ക​ളെ മാ​തൃ​കാപ​ര​മാ​യി ശി​ക്ഷി​ക്ക​ണ​മെ​ന്നും ബി​ഷ​പ് മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.
ക്രൈ​സ്ത​വര്‌ക്കെതിരേ തു​ട​രെ ഉ​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന ആ​ക്ര​മ​ണ​ങ്ങ​ളെ സ​മി​തി അ​പ​ല​പി​ച്ചു. ബോ​ധ​പൂ​ർ​വം സൃ​ഷ്ടി​ക്ക​പ്പെ​ടു​ന്ന ഇ​ത്ത​രം അ​ക്ര​മ​ങ്ങ​ൾ​ക്കെ​തി​രെ വി​ശ്വാ​സി​ക​ൾ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും യോ​ഗം ഉ​ത്ബോ​ധി​പ്പി​ച്ചു. ക്രി​സ്തീ​യ ന്യൂ​ന​പ​ക്ഷ അ​വ​കാ​ശ സ​മി​തി ചെ​യ​ർ​മാ​ൻ മോ​ണ്‍. വി​ൽ​സ​ണ്‍ ഈ​ര​ത്ത​റ, ഡ​യ​റ​ക്ട​ർ ഫാ. ​നൗ​ജി​ൻ വി​ത​യ​ത്തി​ൽ, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ആ​ൽ​ബി​ൻ പു​ന്നേ​ലി​പ​റ​ന്പി​ൽ, പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ജോ​ർ​ഫി​ൻ പെ​ട്ട, ലീ​ഗ​ൽ സെ​ൽ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഇ. ​ടി. തോ​മ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.