അ​ന​ധി​കൃ​ത​മാ​യി സ്ഫോ​ട​ക വ​സ്തു ഉ​പ​യോ​ഗി​ച്ച് ന​ട​ത്തി​യ വെ​ടി​ക്കെ​ട്ടി​നെ​തി​രെ കേ​സെ​ടു​ത്തു
Wednesday, February 1, 2023 12:38 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: അ​ന​ധി​കൃ​ത​മാ​യി സ്ഫോ​ട​ക വ​സ്തു ഉ​പ​യോ​ഗി​ച്ച് ന​ട​ത്തി​യ വെ​ടി​ക്കെ​ട്ടി​നെ​തി​രൈ ആ​ളൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു. മു​രി​യാ​ട് എം​പ​റ​ർ ഇ​മ്മാ​നു​വേ​ൽ ട്ര​സ്റ്റ് അ​ധി​കൃ​ത​രാ​ണ് തി​ങ്ക​ളാ​ഴ്ച് രാ​ത്രി അ​നു​മ​തി ഇ​ല്ലാ​തെ വെ​ടി​ക്കെ​ട്ട് ന​ട​ത്തി​യ​ത്.
ജി​ല്ലാ മ​ജി​സ്ട്രേ​റ്റി​ന്‍റെ മു​ൻ കൂ​ർ അ​നു​മ​തി ഇ​ല്ലാ​ത്ത​തി​നാ​ലും അ​പ​ക​ട​ക​ര​മാ​യ സ്ഫോ​ട​ക വ​സ്തു​ക​ൾ അ​ന​ധി​കൃ​ത​മാ​യി ഉ​പ​യോ​ഗി​ച്ച​തി​നാ​ലും വേ​ണ്ട​ത്ര സു​ര​ക്ഷ പാ​ലി​ക്കാ​ത്ത​തി​നു​മാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ട്ര​സ്റ്റ് പ്ര​തി​നി​ധി ബേ​സി​ലി​നെ​തി​രെ​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. പാ​ട​ശേ​ഖ​ര​ത്തി​ൽ അ​ന​ധി​കൃ​ത​മാ​യി സ്ഫോ​ട​ക വ​സ്തു​ക​ൾ ഉ​പ​യോ​ഗി​ച്ച​തി​നെ​തി​രെ നാ​ട്ടു​കാരി​ൽ പ്ര​തി​ഷേ​ധ​മു​ണ്ട്.
നെ​ൽ​കൃ​ഷി​ക്കും കൃ​ഷി​യി​ട​ങ്ങ​ളി​ലെ ആ​വാ​സ വ്യ​വ​സ്ഥ​ക്കും ഇ​ത് ഏ​റെ ദോ​ഷം ചെ​യ്തു​വെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്.