ബ​സി​ന്‍റെ എ​ഞ്ചി​നു​ള്ളി​ൽ ഉ​പ്പും ബേ​ബി മെ​റ്റ​ലും വാ​രി​യി​ട്ട് ന​ശി​പ്പി​ച്ച നി​ല​യി​ൽ
Wednesday, February 1, 2023 12:38 AM IST
ചാ​ല​ക്കു​ടി: മു​നി​സി​പ്പ​ൽ പ്രൈ​വ​റ്റ് ബ​സ്‌​ സ്റ്റാ​ൻ​ഡി​ൽ പാ​ർ​ക്ക് ചെ​യ്ത ബ​സി​ന്‍റെ എ​ഞ്ചി​നു​ള്ളി​ൽ ഉ​പ്പും ബേ​ബിമെ​റ്റ​ലും വാ​രി​യി​ട്ട് ന​ശി​പ്പി​ച്ച നി​ല​യി​ൽ. ഇ​ന്ന​ലെ രാ​ത്രി ബസ് ​സ്റ്റാ​ൻഡിൽ പാ​ർ​ക്ക് ചെ​യ്ത വെ​റ്റി​ല​പ്പാ​റ- കൊ​ടു​ങ്ങ​ല്ലൂ​ർ റൂ​ട്ടി​ലോ​ടു​ന്ന അ​ൽ ആ​മീ​ൻ ബ​സി​ന്‍റെ എ​ൻ​ജി​നു​ള്ളി​ലാ​ണ് സാ​മൂ​ഹി​ക വി​രു​ദ്ധ​ർ ബേ​ബി മെ​റ്റ​ലും ഉ​പ്പും വാ​രി​യി​ട്ട​ത്. രാ​വി​ലെ ബ​സ് ജീ​വ​ന​ക്കാ​ർ വാ​ഹ​നം എ​ടു​ക്കാ​ൻ വ​ന്ന​പ്പോ​ളാ​ണ് സം​ഭ​വ​മ​റി​യു​ന്ന​ത്.
കു​റ​ച്ചു ദി​വ​സം മു​ൻ​പ് മ​റ്റു ചി​ല ബ​സ് ഉ​ട​മ​ക​ളു​മാ​യി വാ​ഹ​നം വാ​ങ്ങി​യ​തി​ന്‍റെ ഇ​ട​പാ​ടു​മാ​യി ചൊ​ല്ലി ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്നു.
നി​ല​വി​ൽ പ്രൈ​വ​റ്റ് ബ​സ് സ്റ്റാൻഡ് പ​രി​സ​ര​ത്തു സിസിടിവി ഇ​ല്ലാ​ത്ത​തി​നാ​ൽ സം​ഭ​വം ചെ​യ്ത​ത് ആ​രാ​ണെ​ന്ന് വ്യ​ക്ത​മ​ല്ല.
ബ​സ്‌​ സ്റ്റാൻഡിൽ സി​സിടിവി ഘ​ടി​പ്പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​ത്തി​ന് വെ​ളി​ച്ചം ല​ഭി​ക്കു​വാ​നു​ള്ള സം​വി​ധാ​നം ഒ​രു​ക്ക​ണ​മെ​ന്നും ഏ​റെ നാ​ളു​ക​ളാ​യി അ​ധി​കാ​രി​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ഇ​തുവ​രെ ന​ട​പ​ടി​ക​ളൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് ബ​സ് ജീ​വ​ന​ക്കാ​ർ കു​റ്റ​പ്പെ​ടു​ത്തി.
ഇ​ത് ചെ​യ്ത സാ​മൂ​ഹി​ക വി​രു​ദ്ധ​രെ എ​ത്ര​യും പെ​ട്ട​ന്ന് ക​ണ്ടു പി​ടി​ക്ക​ണ​മെ​ന്നും വാ​ഹ​നം സ​ഞ്ചാ​ര​യോ​ഗ​മാ​ക്കു​വാ​ൻ ഏ​ക​ദേ​ശം 80,000 രൂ​പ​യു​ടെ ചെല​വ് വ​രു​മെ​ന്നും ബ​സുടമ സി​ബി​ൻ കെ.​ അ​സീ​സ് പ​റ​ഞ്ഞു.