വ​യോ​ജ​ന​ങ്ങ​ൾ​ക്ക് ക​ട്ടി​ലു​ക​ൾ വി​ത​ര​ണം ചെ​യ്തു
Wednesday, February 1, 2023 12:38 AM IST
ക​യ്പ​മം​ഗ​ലം: 203 കു​ടും​ബ​ങ്ങ​ളി​ലെ വ​യോ​ജ​ന​ങ്ങ​ൾ​ക്ക് ക​ട്ടി​ലു​ക​ൾ ന​ൽ​കി മ​തി​ല​കം ഗ്രാ​മ പ​ഞ്ചാ​യ​ത്ത്. വി​വി​ധ വാ​ർ​ഡു​ക​ളി​ലാ​യി 60 വ​യ​സ് ക​ഴി​ഞ്ഞ വ​യോ​ജ​ന​ങ്ങ​ൾ​ക്ക് 5,70,430 രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ക​ട്ടി​ലു​ക​ൾ വി​ത​ര​ണം ചെ​യ്ത​ത്. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സീ​ന​ത്ത് ബ​ഷീ​ർ വി​ത​ര​ണ ഉ​ദ്ഘാ​ട​നം​നി​ർ​വ​ഹി​ച്ചു.
വൈ​സ് പ്ര​സി​ഡ​ന്‍റ് വി ​എ​സ് ര​വീ​ന്ദ്ര​ൻ അ​ധ്യക്ഷ​നാ​യി. ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻഡിംഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം.കെ. പ്രേ​മാ​ന​ന്ദ​ൻ , മെ​ന്പ​ർ​മാ​രാ​യ ടി.എ​സ്. രാ​ജു , പ്രി​യ ഹ​രി​ലാ​ൽ , സം​സാ​ബി സ​ലീം , മാ​ല​തി സു​ബ്ര​ഹ്മു​ണ്യ​ൻ , സ​ഞ്ജ​യ് ശാ​ർ​ക്ക​ര , അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി എം ​ജെ സീ​ന , ഐ​സി​ഡി​എ​സ് സൂ​പ്പ​ർ​വൈ​സ​ർ എ​ൻ.​ഹൃ​ദ്യ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
ശ്രീ​നാ​രാ​യ​ണ​പു​രം: ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ൽ പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട 35 വ​യോ​ജ​ന​ങ്ങ​ൾ​ക്ക് ക​ട്ടി​ലു​ക​ൾ വി​ത​ര​ണം ചെ​യ്തു. 2022 -23 വാ​ർ​ഷി​ക പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 1,46,125 രൂ​പ ചെ​ല​വ​ഴി​ച്ച് ന​ൽ​കി​യ ക​ട്ടി​ലു​ക​ളു​ടെ വി​ത​ര​ണ ഉ​ദ്ഘാ​ട​നം പ്ര​സി​ഡ​ന്‍റ് എം.​എ​സ് .മോ​ഹ​ന​ൻ നി​ർ​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​സി. ജ​യ അ​ധ്യ​ക്ഷ​യാ​യി. സെ​ക്ര​ട്ട​റി ര​ഹ​ന പി .​ആ​ന​ന്ദ്, അ​സി​സ്റ്റ​ന്‍റ് , സെ​ക്ര​ട്ട​റി എ. ​ര​തി , സീ​നി​യ​ർ ക്ല​ർ​ക്ക് ഖാ​ലി​ദ് നി​സാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.