അ​ശാ​സ്ത്രീ​യ റോ​ഡ് നി​ർ​മാ​ണം കേ​ര​ള​ത്തി​ലെ മ​ണ്ണി​ടി​ച്ചി​ലി​നു കാ​ര​ണമെന്ന് പ​ഠ​ന റി​പ്പോ​ർ​ട്ട്
Wednesday, February 1, 2023 12:37 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: കേ​ര​ള​ത്തി​ലെ പ്ര​ധാ​ന ഉ​രു​ൾ​പൊ​ട്ട​ലു​ക​ൾ അ​ശാ​സ്ത്രീ​യ​മാ​യ റോ​ഡ് ക​ട്ടിം​ഗു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്ന​താ​യി പഠന റിപ്പോർട്ട്.

ഇ​രി​ങ്ങാ​ല​ക്കു​ട​ ക്രൈ​സ്റ്റ് കോ​ള​ജ് ഓ​ട്ടോ​ണ​മ​സ് ജി​യോ​ള​ജി ആ​ൻ​ഡ് എ​ൻ​വ​യോ​ണ്‍​മെ​ന്‍റ​ൽ സ​യ​ൻ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ച ജി​യോ​ള​ജി എ​മ​ർ​ജിം​ഗ് മെ​ത്തേ​ഡ്സ് ആ​ൻ​ഡ് ആ​പ്ലിക്കേ​ഷ​ൻ​സ് എ​ന്ന വി​ഷ​യ​ത്തി​ലുള്ള മൂ​ന്നാ​മ​ത് അ​ന്താ​രാ​ഷ്ട്ര കോ​ണ്‍​ഫ​റ​ൻ​സി​ൽ ഐ​ഐ​എ​സ്ഇ​ആ​ർ മൊ​ഹാ​ലി​യി​ലെ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ. ഡോ. ​യൂ​ന​സ് കേ​ര​ള​ത്തിൽ മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​കാ​നു​ള്ള പ്ര​ധാ​ന കാ​ര​ണ​ങ്ങ​ളെ​ക്കു​റി​ച്ചു സം​സാ​രി​ച്ചു.

2018-2019 ലെ ​മ​ണ്ണി​ടി​ച്ചി​ലി​ന് കാ​ര​ണ​മാ​യ മ​ഴ​യു​ടെ പാ​റ്റേ​ണും ന​ര​വം​ശ​പ​ര​മാ​യ അ​സ്വ​സ്ഥ​ത​ക​ളെ​യും കു​റി​ച്ച് ച​ർ​ച്ച ചെ​യ്തു. വ​ലി​യ ഉ​രു​ൾ​പൊ​ട്ട​ൽ അ​പ​ക​ട​ങ്ങ​ൾ ല​ഘൂ​ക​രി​ക്കു​ന്ന​തി​നു തോ​ട്ട​ങ്ങ​ളു​ടെ ച​രി​വു​ക​ളി​ലും റോ​ഡ് നി​ർമാ​ണ​ത്തി​ലും ഡ്രെ​യി​നേ​ജ് വി​ക​സ​ന​ത്തി​ന്‍റെ പ്രാ​ധാ​ന്യം ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു​ണ്ട്.

കേ​ര​ള സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​ഥോറി​റ്റി മെ​ന്പ​ർ സെ​ക്ര​ട്ട​റി​യും ത​ല​വ​നു​മാ​യ ഡോ. ​ശേ​ഖ​ർ ലൂ​ക്കോ​സ് കു​ര്യാ​ക്കോ​സ്, "കേ​ര​ള​ം- ഒ​രു സു​ര​ക്ഷി​ത സം​സ്ഥാ​നം ദു​ര​ന്ത​നി​വാ​ര​ണം'എ​ന്ന വി​ഷ​യ​ം അ​വ​ത​രി​പ്പി​ച്ചു.

തി​രു​വ​ന​ന്ത​പു​ര​ത്തെ ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ്പേ​സ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി ര​ജി​സ്ട്രാ​റും പ്ര​ഫ. ഡോ. ​കു​രു​വി​ള ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഫാ. ​ജോ​ളി ആ​ൻ​ഡ്രൂ​സ്, ക്രൈ​ സ്റ്റ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജി​യോ​ള​ജി​ക്ക​ൽ സ​ർ​വേ ഓ​ഫ് ഇ​ന്ത്യ, സം​സ്ഥാ​ന യൂ​ണി​റ്റ് മ​ഹാ​രാ​ഷ്ട്ര സെ​ൻ​ട്ര​ൽ റീ​ജി​യ​ൻ, നാ​ഗ്പൂ​ർ ഡ​യ​റ​ക്ട​ർ ഡോ. ​വി.​വി. ശേ​ഷ സാ​യ് ഭൂ​മി​യു​ടെ പു​റം​തോ​ടി​ന്‍റെ പ​രി​ണാ​മ​ത്തെ​ക്കു​റി​ച്ച് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

നാ​ഷ​ണ​ൽ സെ​ന്‍റ​ർ ഫോ​ർ എ​ർ​ത്ത് സ​യ​ൻ​സ് സ്റ്റ​ഡീ​സ്, തി​രു​വ​ന​ന്ത​പു​രം, മി​നി​സ്ട്രി ഓ​ഫ് എ​ർ​ത്ത് സ​യ​ൻ​സ്, ഗ​വ. ഓ​ഫ് ഇ​ന്ത്യ, കേ​ര​ള സ്റ്റേ​റ്റ് ഡി​സാ​സ്റ്റ​ർ മാ​നേ​ജ്മെ​ന്‍റ് അ​ഥോറി​റ്റി (കെഎസ്ഡി​എം​എ), കേ​ര​ള സ്റ്റേ​റ്റ് കൗ​ണ്‍​സി​ൽ ഫോ​ർ സ​യ​ൻ​സ്, ടെ​ക്നോ​ള​ജി ആ​ൻ​ഡ് എ​ൻ​വ​യോ​ണ്‍​മെ​ന്‍റ്, പോ​ളി​ഷ് അ​ക്കാ​ദ​മി ഓ​ഫ് സ​യ​ൻ​സ​സ്, പോ​ള​ണ്ട്, ക​റ്റാ​ല​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ക്ലാ​സി​ക്ക​ൽ ആ​ർ​ക്കി​യോ​ള​ജി, സ്പെ​യി​ൻ, ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ൻ​സ് എ​ഡ്യൂക്കേ​ഷ​ൻ ആ​ൻ​ഡ് റി​സ​ർ​ച്ച്, പൂ​നെ, ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് റി​മോ​ട്ട് സെ​ൻ​സിം​ഗ്, ഐ​എ​സ്ആ​ർ​ഒ എ​ന്നി​വ​യു​ൾ​പ്പെ​ടെ രാ​ജ്യ​ത്തും വി​ദേ​ശ​ത്തു​മു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള ഗ​വേ​ഷ​ക​രും ശാ​സ്ത്ര​ജ്ഞ​രും സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു.

ബീ​ർ​ബ​ൽ സാ​ഹ്നി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് പാ​ലി​യോ​സ​യ​ൻ​സ​സി​ലെ ശാ​സ്ത്ര​ജ്ഞ​യും എ​ഒ​ക്യു​ആ​ർ സെ​ക്ര​ട്ട​റി​യു​മാ​യ ഡോ. ​ബി​നി​ത ഫാ​ർ​തി​യാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മി​ക​ച്ച പേ​പ്പ​ർ പ്ര​സ​ന്‍റേഷ​ൻ അ​വാ​ർ​ഡ് കേ​ര​ള സ​ർ​വക​ലാ​ശാ​ല ജി​യോ​ള​ജി വി​ഭാ​ഗത്തിലെ എം. ​ആ​ർ. ന​ന്ദു, മി​ക​ച്ച പോ​സ്റ്റ​റി​നു​ള്ള അ​വാ​ർ​ഡ് പൊ​ന്നാ​നി എംഇ എ​സ് കോ​ളജി​ലെ ഷ​ബാ​ന ഇ​ബ്രാ​ഹിം എ​ന്നി​വ​ർ​ക്കു ന​ൽ​കി. പ്ര​ഫ. ആ​ർ. ത​രു​ണ്‍, ഡോ. ​ലി​ന്‍റോ ആ​ല​പ്പാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.