ദേ​ശീ​യ ലൈ​ബ്ര​റി ശി​ല്പ​ശാ​ല
Wednesday, February 1, 2023 12:37 AM IST
തൃ​ശൂ​ർ: ന​ഴ്സിം​ഗ് പ​ഠ​ന​രം​ഗ​ത്ത് ലൈ​ബ്ര​റി​യു​ടെ ആ​വ​ശ്യ​ക​ത​യേ​യും സാ​ധ്യ​ത​യേ​യും ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളേ​യും കു​റി​ച്ച് അ​റി​വും സാ​ങ്കേ​തി​ക​ ജ്ഞാ​ന​വും വ​ള​ർ​ത്തു​ന്ന​തി​നാ​യി തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ ന​ഴ്സിം​ഗ് കോ​ള​ജി​ൽ ഏ​ക​ദി​ന ദേ​ശീ​യ ലൈ​ബ്ര​റി ശി​ല്പ​ശാ​ല ന​ട​ത്തി.
ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​ ഡ​യ​റ​ക്ട​ർ ഫാ. ​റെ​ന്നി മു​ണ്ട​ൻ​കു​രി​യ​ൻ ശി​ല്പ​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​വി​ധ വി​ഷ​യ​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി ഡോ. ​എ.ടി. ഫ്രാ​ൻ​സി​സ്, ഡോ. ​വി​മ​ൽകു​മാ​ർ, ഡോ. ​അ​സാ​രി​യ ജ​ബൽ​ കു​മാ​ർ, ജൂ​ബി​ലി ന​ഴ്സിം​ഗ് കോ​ള​ജ് അ​സി​. ഡ​യ​റ​ക്ട​ർ ഫാ. ​ഷി​ജോ മാ​പ്രാ​ണ​ത്തു​കാ​ര​ൻ, പ്രി​ൻ​സി​പ്പ​ൽ ഡോ. ​ഏ​യ്ഞ്ജ​ല ജ്ഞാ​ന​ദു​രൈ, സാ​ൻ​ജോ ജോ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ലൈ​ബ്രേ​റി​യന്മാ​രാ​യ നി​ർ​മ​ല, ടി​ന്‍റു ജോ​സ് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

കൈ​ത്ത​ണ്ട മു​റി​ച്ച്
യു​വാ​വി​ന്‍റെ ആ​ത്മ​ഹ​ത്യാ​ശ്ര​മം

തൃ​ശൂ​ർ: ന​ഗ​ര​ത്തി​ൽ കൈ​ത്ത​ണ്ട മു​റി​ച്ച് യു​വാ​വി​ന്‍റെ ആ​ത്മ​ഹ​ത്യാ​ശ്ര​മം. ത​ലോ​ർ സ്വ​ദേ​ശിയായ ഇരുപത്തെട്ടുകാരനെയാണു ര​ക്തം വാ​ർ​ന്ന് പൂ​ങ്കു​ന്നം എ​ലൈ​റ്റ് സൂ​പ്പർ മാ​ർ​ക്ക​റ്റി​നു സ​മീ​പം അ​വ​ശ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.
നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി. തൃ​ശൂ​ർ ആ​ക്ട്സ് പ്ര​വ​ർ​ത്തക​ർ ഇ​യാ​ളെ തൃ​ശൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.