അ​തി​ഥിത്തൊ​ഴി​ലാ​ളി​യെ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ചു; പ്ര​തി അ​റ​സ്റ്റി​ൽ
Wednesday, February 1, 2023 12:37 AM IST
തൃ​ശൂ​ർ: ന​ഗ​ര​ത്തി​ൽ ഒ​ഡീ​ഷ സ്വ​ദേ​ശി​യെ ഗു​രു​ത​ര​മാ​യി വെ​ട്ടി​പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ ത​മി​ഴ്നാ​ട് ഈ​റോ​ഡ് സ​ത്യ​മം​ഗ​ലം സ്വ​ദേ​ശി അ​റു​മു​ഖ​നെ(39) അ​റ​സ്റ്റ് ചെ​യ്തു. ക​ഴി​ഞ്ഞ 28 ന് ​രാ​വി​ലെ ആ​റി​നാ​ണു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. തൃ​ശൂ​ർ എം​ഒ റോ​ഡ് ജം​ഗ്ഷ​നു സ​മീ​പം ഒ​ഡീ​ഷ സ്വ​ദേ​ശി ര​ഞ്ജി​ത്ത് മെ​ഹ​ന്ദി എ​ന്ന​യാ​ൾ ഗു​രു​ത​ര പ​രി​ക്കേ​റ്റ് തൃ​ശൂർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യി​രു​ന്നു.
തൃ​ശൂ​ർ ഈ​സ്റ്റ് പോ​ലീ​സ് കേ​സ് രജി​സ്റ്റ​ർ ചെ​യ്ത് ഇ​ൻസ് പെ​ക്ട​ർ പി.​ ലാ​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണു സം​ഭ​വശേ​ഷം ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി​യെ ചാ​ല​ക്കു​ടി​യി​ൽ നി​ന്നു പി​ടി​കൂ​ടി​യ​ത്. അ​സി​. സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ദു​ർ​ഗാ​ല​ക്ഷ്മി, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ പി. ​ഹ​രീ​ഷ്കു​മാ​ർ, വി.​ബി. ദീ​പ​ക്, പി.​ ജി​തി​ൻ, സു​ഹൈ​ൽ ബാ​സി​ത്ത് എ​ന്നി​വ​ർ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.