ചാ​ല​ക്കു​ടി ഫൊ​റോ​ന പള്ളിയിലെ തിരുനാളിന് ഇന്നു കൊടിയേറും
Wednesday, February 1, 2023 12:37 AM IST
ചാ​ല​ക്കു​ടി: സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​നാ​ൾ 3, 4, 5, 6, ​തീ​യ​തി​ക​ളി​ലാ​യി ആ‌ഘോ​ഷി​ക്കും. ഇ​ന്നു വൈ​കീട്ട് 4.45 ന് ​ഫാ.​ ജോ​സ് പാ​ലാ​ട്ടി തി​രു​നാ​ളി​നു കൊ​ടി ഉ​യ​ർ​ത്തും. തു​ട​ർ​ന്ന് ല​ദീ​ഞ്ഞ്, നോ​വേ​ന, വി​ശു​ദ്ധ കു​ർ​ബാ​ന, ദീ​പക്കാ ഴ്ച. നാളെ നടക്കുന്ന സ​മ​ർ​പ്പി​ത സം​ഗ​മത്തിൽ ഇ​ട​വ​ക അ​തി​ർ​ത്തി​യി​ലെ മു​ഴു​വ​ൻ വൈ​ദി​ക​രും ക​ന്യാ​സ്ത്രിക​ളും ഇ​ട​വ​ക അം​ഗ​ങ്ങ​ളാ​യ സ​ന്യ​സ്ത​രും സം​ഗമത്തി​ൽ പ​ങ്കെ​ടു​ക്കും.
വെ​ള്ളിയാ​ഴ്ച വൈ​കീ​ട്ട് അഞ്ചിന് ​ദി​വ്യ​ബ​ലി​ക്കുശേ​ഷം തി​രു​സ്വ​രൂ​പം എ​ഴു​ന്നള്ളി​ച്ചുവെ​ക്ക​ൽ. ഏഴിന് ​ദീ​പാ​ല​ങ്കാ​രം സ്വി​ച്ച് ഓ​ണ്‍. പ​ള്ളി പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടി​ൽ തൃ​ശൂർ ക​ലാ​സ​ദ​ൻ ഗാ​ന​മേ​ള. ശ​നിയാ​ഴ്ച രാ​വി​ലെ 7.15 ന് ​ദി​വ്യ​ബ​ലി. വി​വി​ധ യൂ​ണി​റ്റു​ക​ളി​ലേ​ക്കും സ​മു​ദാ​യ​ങ്ങ​ളി​ലേ​ക്കും അ​ന്പെ​ഴു​ന്നള്ളി​പ്പ്. രാ​ത്രി 10 ന് ​അ​ന്പെ​ഴു​ന്നള്ളി​പ്പു​ക​ൾ പ​ള്ളി​യി​ൽ സ​മാ​പി​ക്കും.
ഞാ​യ​റാ​ഴ്ച രാ​വി​ലെ 10 ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാൾ പാ​ട്ടുകുർ​ബാ​ന​യ്ക്ക് ഫാ.​ ഷാ​ജി തു​ന്പെച്ചിറ​യി​ൽ മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. റ​വ.​ ഡോ.​ ജോ​യി നെ​ല്ലി​ശേ​രി സ​ന്ദേ​ശം ന​ല്കും. ഉ​ച്ചക​ഴി​ഞ്ഞ് മൂന്നിന് ​വി​ശുദ്ധ കു​ർ​ബാ​ന. നാലിന് ​തി​രു​നാ​ൾ പ്ര​ദി​ക്ഷ​ണം ആ​രം​ഭി​ക്കും. നാ​ല് അ​ങ്ങാ​ടിക​ളും ചു​റ്റിയു​ള്ള പ്ര​ദ​ക്ഷി​ണം ഏഴിന് ​പ​ള്ളി​യി​ൽ സ​മാപി​ക്കും. തു​ട​ർ​ന്ന് ദി​വ്യ​ബ​ലി​ക്ക് ഇ​ട​വ​ക​യി​ലെ വൈ​ദി​ക​ർ കാ​ർമി​ക​ത്വം വഹിക്കും. ​തു​ട​ർ​ന്ന് വ​ർ​ണ മ​ഴ.
തി​ങ്ക​ളാ​ഴ്ച രാ​വി​ലെ വി​വി​ധ യൂണി​റ്റു​ക​ളി​ലേ​ക്ക് അ​ന്പെ​ഴു​ന്നെ​ള്ളി​പ്പ്. രാ​ത്രി അ​ന്പെ​ഴു​ന്നെ​ളി​പ്പു​ക​ൾ പ​ള്ളി​യി​ൽ സ​മാ​പി​ക്കും. അന്നുതന്നെയാ​ണ് ടൗ​ണ്‍ അ​ന്പ് . രാ​ത്രി എട്ടിന് ​വെ​ള്ളി​ക്കു​ളം ജം​ഗ​്ഷ​നി​ൽ നി​ന്നും ആ​രം​ഭി​ക്കു​ന്ന ടൗ​ണ്‍ അ​ന്പ് പ്ര​ദ​ക്ഷി​ണം രാ​ത്രി പ​ള്ളി​യി​ൽ പ്ര​വേ​ശി​ക്കും. തു​ട​ർ​ന്ന് വ​ർ​ണ മ​ഴ.
തി​രുനാ​ളി​ന്‍റെ ഭാ​ഗ​മാ​യി ജീ​വകാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​വും ന​ട​ത്തു​ന്നു​ണ്ട്. ഭ​വ​നര​ഹി​തരാ​യ മൂ​ന്നു കു​ടു​ബ​ങ്ങ​ൾ​ക്കു "കൂ​ടൊ​രു​ക്കാ​ൻ കൂ​ടെ​യു​ണ്ട്' എ​ന്ന പ​ദ്ധ​തി വ​ഴി മൂ​ന്ന് ഭ​വ​ന​ങ്ങ​ൾ നി​ർ​മി​ച്ചു ന​ൽ​കു​മെ​ന്ന് വി​കാ​രി ഫാ.​ ജോ​ളി വ​ട​ക്ക​ൻ പ​ത്രസ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഇ​തി​ന്‍റെ അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ച്ചു ക​ഴി​ഞ്ഞു. അ​ടു​ത്ത വ​ർ​ഷം തി​രു​നാ​ൾ കൊ​ടി​ക​യ​റ്റ​ത്തി​നു മു​ൻ​പാ​യി മൂ​ന്നു വീ​ടു​ക​ളു​ടെ താ​ക്കോ​ൽ ദാ​നം ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.
തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ക്സി​ബി​ഷ​നു​ക​ളും ദീ​പാ​ല​ങ്കാ​ര പ​ന്ത​ലു​ക​ളും ഒ​രു​ക്കിയി​ട്ടു​ണ്ട്. അ​സി.​ വി​കാ​രി ഫാ. ​ലിജൊ ​മ​ണി​മ​ലക്കു​ന്നേ​ൽ, കൈക്കാ​ര​ന്മാരാ​യ അ​ബ്രാ​ഹം മേ​നാ​ച്ചേ​രി, വ​ർ​ഗീ​സ് തേ​നം​കു​ട​ത്ത്, പോ​ൾ ഈ​യ്യ​ന്ന​ൻ, ബാ ബു എ​ടാ​ട്ടുകു​റ്റി​യി​ൽ, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ത​ങ്ക​ച്ച​ൻ ക​ട്ട​ക്ക​യം, ജോയിന്‍റ് ​ക​ണ്‍വീ​ന​ർ ജോ​ഷി മാ​ളി​യേ​ക്ക​ൽ, സെ​ക്ര​ട്ട​റി അ​ഡ്വ. സു​നി​ൽ ജോ​സ്, വിവിധ ​ക​ണ്‍​വീ​ന​ർമ​ാരാ​യ ഡെ​ന്നി മൂ​ത്തേ​ട​ൻ, ജോ​ഷി കൊ​ള്ള​ന്നൂ​ർ, ഷൈ​ജി ഷി​ബു, ജോ​ജോ കൊ​ള്ള​ന്നൂ​ർ, ജോ​സ​ഫ് തീ​താ​യി തു​ട​ങ്ങി​യ​വ​ർ പ​ത്രസ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.