കാ​ർ ഇ​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു
Tuesday, January 31, 2023 10:51 PM IST
പ​ട്ടി​ക്കാ​ട്: ദേ​ശീ​യ​പാ​ത വാ​ണി​യം​പാ​റ​യി​ൽ കാ​ർ ഇ​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. എ​ള​നാ​ട് കു​ന്നും​പു​റം പ്ര​ള​യ​ക്കാ​ട്ട് ജോ​യ് (62) ആ​ണ് മ​രി​ച്ച​ത്. രാ​ത്രി എ​ട്ടു​മ​ണി​യോ​ടെ ആ​യി​രു​ന്നു അ​പ​ക​ടം.

ദേ​ശീ​യ​പാ​ത മു​റി​ച്ച് ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പാ​ല​ക്കാ​ട് ഭാ​ഗ​ത്തു​നി​ന്ന് തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കാ​ർ സ്കൂ​ട്ട​റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട സ്കൂ​ട്ട​ർ ദേ​ശീ​യ​പാ​ത​യി​ലൂ​ടെ 100 മീ​റ്റ​ർ മു​ന്നോ​ട്ടു​ചെ​ന്നാ​ണ് വീ​ണ​ത്. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട കാ​റി​ന് പു​റ​കി​ൽ മ​റ്റൊ​രു കാ​റും വ​ന്ന് ഇ​ടി​ച്ചു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ സ്കൂ​ട്ട​റി​ൽ നി​ന്നും തെ​റി​ച്ചു വീ​ണ ജോ​യി​യെ തൃ​ശൂ​ർ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.