സ്റ്റേ​ഷ​നി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി പോ​ലീ​സി​നെ ആ​ക്ര​മി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ
Tuesday, January 31, 2023 12:48 AM IST
കൊ​ര​ട്ടി: സ്റ്റേ​ഷ​നി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി പാ​റാ​വു ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സു​കാ​ര​നെ അ​സ​ഭ്യം പ​റ​ഞ്ഞ് ആ​ക്ര​മി​ച്ച​യാ​ളെ കൊ​ര​ട്ടി സി​ഐ ബി.​കെ. ​അ​രു​ണ്‍ അ​റ​സ്റ്റ് ചെ​യ്തു. ഈ​സ്റ്റ് ചാ​ല​ക്കു​ടി ചി​ത​ല​ൻ വീ​ട്ടി​ൽ ജോ​ണി​യു​ടെ മ​ക​ൻ സോ​ജ​ൻ (49) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
29 ന് ​ഉ​ച്ച​യ്ക്ക് രണ്ടോ ടെ​യാ​യി​രു​ന്ന സം​ഭ​വം. സ്റ്റേ​ഷ​നി​ലെ വാ​തി​ൽ ത​ള്ളിത്തു​റ​ന്ന് ക​യ​റാ​ൻ ശ്ര​മി​ച്ച ഇ​യാ​ളോ​ട് കാ​ര്യം അ​ന്വേ​ഷി​ച്ച പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ അ​സ​ഭ്യം പ​റ​ഞ്ഞ്ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ​ക്കെ​തി​രെ സം​സ്ഥാ​ന​ത്തെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ അ​ന്പ​തോ​ളം കേ​സു​ക​ൾ നി​ല​വി​ലു​ള്ള​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.
പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ അ​സ​ഭ്യം പ​റ​ഞ്ഞ് ത​ർ​ക്ക​മു​ണ്ടാ​ക്കു​ക​യും ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടും കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. കൃ​ത്യ​നി​ർ​വ​ഹ​ണ​ത്തി​നു ത​ട​സംനി​ന്ന ഇ​യാ​ളെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.