ഏ​കദേ​ശീ​യ​ത സ്ഥാ​പി​ക്കാ​ൻ ആ​ർ​എ​സ്എ​സ് -ബി​ജെ​പി ഭ​ര​ണ​കൂ​ടം തീ​വ്രശ്ര​മം​ ന​ട​ത്തു​ന്നു: മന്ത്രി കെ. ​രാ​ജ​ൻ
Tuesday, January 31, 2023 12:48 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ഏ​ക ദേ​ശീ​യ​ത സ്ഥാ​പി​ക്കു​ക എ​ന്ന തീ​വ്ര ല​ക്ഷ്യം ന​ട​പ്പാ​ക്കാ​ൻ ആ​ർ​എ​സ്എ​സ് ബി​ജെ​പി ഭ​ര​ണ​കൂ​ടം നി​ര​ന്ത​ര ശ്ര​മം ന​ട​ത്തു​ന്നു​വെ​ന്ന് മ​ന്ത്രി കെ. ​രാ​ജ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. സി​പി​ഐ മ​ണ്ഡ​ലം ക​മ്മി​റ്റി ടൗ​ണ്‍ ഹാ​ൾ അ​ങ്ക​ണ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഭ​ര​ണ​ഘ​ട​ന ജ​നാ​ധി​പ​ത്യ മ​തേ​ര​ത്വ സ​ദ​സ് ഉ​ദ്ഘാ​ട​നം ചെയ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. രാ​ജ്യ​ത്തി​ന്‍റെ സ്വാ​ത​ന്ത്ര്യം സം​ര​ക്ഷി​ക്ക​ണ​മെ​ങ്കി​ൽ ഹി​ന്ദു​ത്വ മു​ത​ലാ​ളി​ത്തം ഇ​ല്ലാ​താ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
കേ​ര​ള ഫീ​ഡ്സ് ചെ​യ​ർ​മാ​ൻ കെ. ​ശ്രീ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ എ​ക്സി​ക്യു​ട്ടീ​വ് അം​ഗം കെ.​എ​സ്. ജ​യ, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി പി. ​മ​ണി, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി എ​ൻ.​കെ. ഉ​ദ​യ​പ്ര​കാ​ശ്, എ​ഐ​വൈ​എ​ഫ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​എ​സ്. ബി​നോ​യ് ഷ​ബീ​ർ, മ​ണ്ഡ​ലം സെ​ക്രെ​ട്ടേ​റി​യ​റ്റ് അം​ഗം അ​നി​ത രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.