മ​ത​ബോ​ധ​ന ദി​നാ​ഘോ​ഷ​ം
Tuesday, January 31, 2023 12:47 AM IST
എ​രു​മ​പ്പെ​ട്ടി: തി​രു​ഹൃ​ദ​യ ഫൊ​റോ​നാ പ​ള്ളി​യി​ൽ മ​ത​ബോ​ധ​ന ദി​നാ​ഘോ​ഷ​വും അ​വാ​ർ​ഡ് ദാ​ന​വും ന​ട​ന്നു. ഫൊ​റോ​നാ വി​കാ​രി ഫാ. ​ജോ​ഷി ആ​ളൂ​ർ യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
മ​ത​ബോ​ധ​ന സോ​ഷ്യ​ൽ മി​നി​സ്ട്രി ക​ണ്‍​വീ​ന​ർ ഡോ. ​ടോ​ണി ജോ​സ​ഫ് ഉദ്ഘാടനം ചെ​യ്തു. മ​ത​ബോ​ധ​ന യൂ​ണി​റ്റ് പ്രി​ൻ​സി​പ്പ​ൽ എ.​എ. സെ​ബാ​സ്റ്റ്യ​ൻ യോ​ഗ​ത്തി​ന് സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി എം.​എ​ൽ. ആ​ന്‌റോ റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. സ​ഹ വി​കാ​രി ഫാ. ​ലി​വി​ൻ ചൂ​ണ്ട​ൽ, പി​ടി എ ​പ്ര​സി​ഡ​ന്‍റ് എം.​വി. തോ​മ​സ്, കൈ​ക്കാ​ര​ൻ ബി​ജു സി.​വ​ർ​ഗീ​സ്, കു​ടും​ബ കൂ​ട്ടാ​യ്മ കേ​ന്ദ്ര സ​മി​തി ക​ണ്‍​വീ​ന​ർ കെ.​ടി. സി​ന്‌റോ, സം​ഘ​ട​നാ ഏ​കോ​പ​ന സ​മി​തി ക​ണ്‍​വീ​ന​ർ കെ.​ഒ. ജോ​ണി എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. പ്രോ​ഗ്രാം ക​ണ്‍​വീ​ന​ർ പി.​എ​ഫ്. സെ​ബി ന​ന്ദി പ​റ​ഞ്ഞു.