പാ​ലി​യേ​റ്റീ​വ് രോ​ഗി​ക​ളു​ടെ കു​ടും​ബ​സം​ഗ​മം
Tuesday, January 31, 2023 12:46 AM IST
കേ​ച്ചേ​രി: ചൂ​ണ്ട​ൽ പ​ഞ്ചാ​യ​ത്തി​ന്‌റേയും ചൂ​ണ്ട​ൽ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‌റേയും നേ​തൃ​ത്വ​ത്തി​ൽ പാ​ലി​യേ​റ്റീ​വ് വാ​രാ​ച​ര​ണ സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ പാ​ലി​യേ​റ്റീ​വ് രോ​ഗി​ക​ളു​ടെ കു​ടും​ബ സം​ഗ​മം ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ചു.
പ​ഞ്ചാ​യ​ത്തി​ലെ 18 വാ​ർ​ഡു​ക​ളി​ൽ നി​ന്നു​ള്ള പാ​ലി​യേ​റ്റീ​വ് രോ​ഗി​ക​ൾ​ക്കൊ​പ്പം കു​ടും​ബാം​ഗ​ങ്ങ​ളും ആ ​രോ​ഗ്യ- ആ​ശാ പ്ര​വ​ർ​ത്ത​ക​രും ജ​ന​പ്ര​തി​നി​ധി​ക​ളും സം​ഗ​മ​ത്തി​ൽ ഒ​ത്തു​ചേ​ർ​ന്നു. വേ​ലൂ​ർ ജീ​വ​ജ്വാ​ല ക​ലാ​സ​മി​തി​യു​ടെ നാ​ട​ൻ പാ​ട്ട​വ​ത​ര​ണ​വും ക​ലാ പ​രി​പാ​ടി​ക​ളും രോ​ഗി​ക​ൾ​ക്ക് വേ​റി​ട്ട അ​നു​ഭ​വ​മാ​യി. മു​ര​ളി പെ​രു​നെ​ല്ലി എം​എ​ൽ​എ പാ​ലി​യേ​റ്റീ​വ് വാ​രാ​ച​ര​ണ സ​മാ​പ​ന സ​മ്മേ​ള​ന​വും കു​ടും​ബ സം​ഗ​മ​വും ഉ​ദ്ഘാ​ട​നം​ചെ​യ്തു.
ചൂ​ണ്ട​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രേ​ഖ സു​നി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​അ​രു​ണ്‍ ശ്രീ​ധ​ർ വി​ശ​ദീ​ക​ര​ണം ന​ല്കി.
ചൊ​വ്വ​ന്നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ൻ​സി വി​ല്യം​സ് പാ​ലി​യേ​റ്റീ​വ് രോ​ഗി​ക​ൾ​ക്കു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ സി​സ്റ്റ​ർ മി​നി ജോ​ണ്‍​സ​ന് കൈ​മാ​റി.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ ടി.​എ. മു​ഹ​മ്മ​ദ് ഷാ​ഫി കോ​വി​ഡ് മു​ന്ന​ണി​പ്പോ​രാ​ളി​ക​ളെ ആ​ദ​രി​ച്ചു. സ്കൂ​ൾ ഓ​ഫ് ഡ്രീം​സ് സ്നേ​ഹ​യോ​ഗ പ​രി​ശീ​ല​ക​ൻ ഫ്രാ​ൻ​സീ​സ് പാ​ലി​യേ​റ്റീ​വ് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സെടു​ത്തു. ചൂ​ണ്ട​ൽ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ടി. ജോ​സ്, സ്ഥി​രം സ​മ​തി അ​ധ്യ​ക്ഷ​രാ​യ സു​നി​ത ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഹ​സ​നു​ൽ ബ​ന്ന, ആ​സൂ​ത്ര​ണ സ​മി​തി ഉ​പാ​ധ്യ​ക്ഷ​ൻ ടി.​സി. സെ​ബാ​സ്റ്റ്യ​ൻ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ മ​നോ​ജ് ച​ന്ദ്ര​ൻ, സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റു​മാ​രാ​യ എം.​ബി. പ്ര​വീ​ണ്‍, ഐ. ​വേ​ണു​ഗോ​പാ​ൽ, പി. ​മാ​ധ​വ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.