നൈ​പു​ണ്യ എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് സ്ക്രീ​നിം​ഗ് ന​ട​ന്നു
Thursday, January 26, 2023 12:58 AM IST
കൊ​ര​ട്ടി: നൈ​പു​ണ്യ എ​ക്സ​ല​ൻ​സ് 2023 അ​വാ​ർ​ഡി​നു അ​ർ​ഹ​രാ​യ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ഥി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള മ​ത്സ​ര​ങ്ങ​ൾ പൊ​ങ്ങം നൈ​പു​ണ്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി​യി​ൽ വ​ച്ചു ന​ട​ന്നു. വി​വി​ധ​യി​നം മ​ത്സ​ര​ങ്ങ​ളി​ൽ ഒ​ട്ടേ​റെ വി​ദ്യാ​ല​യ​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു. ഏ​റ്റ​വും കൂ​ടു​ത​ൽ മാ​ർ​ക്കു​ക​ൾ നേ​ടു​ന്ന സ്കൂ​ളി​നും എ​ക്സ​ല​ൻ​സ് പു​ര​സ്കാ​രം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ക​റു​കു​റ്റി സെ​ന്‍റ് ഫ്രാ​ൻ​സി​സ് സേ​വ്യ​ർ ദേ​വാ​ല​യ​ത്തി​ലെ അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ജെ​സ് ലി​ൻ തെ​റ്റ​യി​ൽ നി​ർ​വഹി​ച്ചു. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ത​ല​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി റി​സ​ർ​ച്ചി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ കു​റി​ച്ച് കോ​ള​ജ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​റും പ്രി​ൻ​സി​പ്പ​ലു​മാ​യ റ​വ.​ ഡോ. കെ.​ജെ. പോ​ള​ച്ച​ൻ വി​ശ​ദീ​ക​രി​ച്ചു. നൈ​പു​ണ്യ കോ​ള​ജി​ലെ ഐക്യുഎ​സി കോ​ർ​ഡി​നേ​റ്റ​റും ഡീ​ൻ ഓ​ഫ് സ്റ്റ​ഡീ​സു​മാ​യ ഡോ.​ ജോ​യ് പു​തു​ശേ​രി​യും ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​നാ​യി.