കോ​ടാ​ലി​പാ​ട​ത്ത് ബ​ണ്ടി​ടി​ഞ്ഞു: കെ​ട്ടി സം​ര​ക്ഷി​ക്കാ​ൻ ന​ട​പ​ടി​യാ​യി​ല്ല
Thursday, January 26, 2023 12:58 AM IST
മ​റ്റ​ത്തൂ​ർ: കോ​ടാ​ലി പാ​ട​ശേ​ഖ​ര​ത്തി​ന്‍റെ അ​തി​രി​ലു​ള്ള ബ​ണ്ട് തോ​ട്ടി​ലേ​ക്കി​ടി​ഞ്ഞ​ത് കെ​ട്ടി സം​ര​ക്ഷി​ക്കാ​ൻ ന​ട​പ​ടി​യാ​യി​ല്ല. വെ​ള്ളി​ക്കു​ളം വ​ലി​യ​തോ​ട്ടി​ലെ മൂ​പ്പ​ത്താ​ഴം ക​ട​വി​നു സ​മീ​പ​ത്താ​ണ് പാ​ട​ശേ​ഖ​ര​ത്തോ​ടു ചേ​ർ​ന്ന് നാ​ലു​വ​ർ​ഷം മു​ന്പ് ബ​ണ്ട് ഇ​ടി​ഞ്ഞു ന​ശി​ച്ച​ത്.
മ​ഴ​ക്കാ​ല​മാ​യാ​ൽ തോ​ട് ക​വി​ഞ്ഞൊ​ഴു​കി വെ​ള്ള​ത്തി​ൽ മു​ങ്ങു​ന്ന കോ​ടാ​ലി പാ​ട​ശ​ഖ​രം ബ​ണ്ട് ഇ​ടി​ഞ്ഞ​തോ​ടെ ചെ​റി​യ മ​ഴ പെ​യ്താ​ൽ പോ​ലും വെ​ള്ള​ത്തി​ലാ​വു​ക​യാ​ണ്. മ​ണ്ണു​നി​റ​ച്ച ചാ​ക്കു​ക​ൾ തോ​ട​രു​കി​ൽ ഇ​ട്ടാ​ണ് ഇ​പ്പോ​ൾ ക​ർ​ഷ​ക​ർ തോ​ട്ടി​ൽ നി​ന്നു​ള്ള വെ​ള്ളം പാ​ട​ത്തേ​ക്ക് ക​വി​യാ​തെ സം​ര​ക്ഷി​ക്കു​ന്ന​ത്. എ​ന്നാ​ൽ മ​ഴ പെ​യ്ത് തോ​ട്ടി​ൽ നീ​രൊഴു​ക്കു വ​ർ​ധി​ച്ചാ​ൽ ഇ​ത്ത​ര​ത്തി​ൽ വെ​ള്ളം ത​ട​ഞ്ഞു​നി​ർ​ത്താ​നാ​കി​ല്ല.
വ​ന​മേ​ഖ​ല​യി​ൽ നി​ന്ന​ട​ക്ക​മു​ള്ള മ​ഴ​വെ​ള്ളം വെ​ള്ളി​ക്കു​ള​ങ്ങ​ര തോ​ട്ടി​ലൂ​ടെ എ​ത്തു​ന്ന​തി​നാ​ൽ ബ​ണ്ടി​ടി​ഞ്ഞ ഭാ​ഗ​ത്തു കൂ​ടി തോ​ട്ടി​ലെ വെ​ള്ളം പാ​ട​ശേ​ഖ​ര​ത്തി​ലേ​ക്ക് കു​ത്തി​യൊ​ഴു​കു​ന്ന​ത് പ​തി​വാ​ണ്. ഇ​ടി​ഞ്ഞ ഭാ​ഗ​ത്തും ബ​ണ്ട് ദു​ർ​ബ​ല​മാ​യി നി​ൽ​ക്കു​ന്ന മ​റ്റുഭാ​ഗ​ങ്ങ​ളി​ലും ക​രി​ങ്ക​ൽ കെ​ട്ടി സം​ര​ക്ഷി​ച്ചാ​ൽ മ​ഴ​ക്കാ​ല​ത്ത്് കോ​ടാ​ലി പാ​ട​ത്തു​ണ്ടാ​കു​ന്ന കൃ​ഷി നാ​ശം ഒ​ര​ള​വോ​ളം കു​റ​ക്കാ​നാ​വും.​
ബ​ണ്ട് സം​ര​ക്ഷ​ണം വ​ലി​യ സാ​ന്പ​ത്തി​ക ബാ​ധ്യ​ത വ​രു​ന്ന പ്ര​വൃ​ത്തി​യാ​യ​തി​നാ​ൽ ജ​ല​സേ​ച​ന വ​കു​പ്പാ​ണ് ഇ​തി​നു​ള്ള ന​ട​പ​ടി​യെ​ടു​ക്കേ​ണ്ട​തെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു.