മേ​ൽ​പ്പാ​ലം ജം​ഗ്ഷ​നി​ൽ കാ​ഴ്ച മ​റ​ച്ച് മു​ള
Thursday, January 26, 2023 12:58 AM IST
കൊ​ട​ക​ര: മേ​ൽ​പ്പാ​ലം ജം​ഗ്ഷ​നി​ൽ റോ​ഡ​രികി​ൽ കാ​ഴ്ച മ​റ​ച്ച് വ​ള​രു​ന്ന മു​ള അ​പ​ക​ട ഭീ​ഷ​ണി​യാ​യി.
സ​ർ​വീ​സ് റോ​ഡി​ലെ തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്കു​ള്ള ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ന് എ​തി​ർ വ​ശ​ത്തു​ള്ള ലി​ങ്ക് റോ​ഡി​നോ​ടു ചേ​ർ​ന്നാ​ണ് മു​ള വ​ള​ർ​ന്നു നി​ൽ​ക്കു​ന്ന​ത്.
ചാ​ല​ക്കു​ടി ഭാ​ഗ​ത്ത് നി​ന്നു വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ കൊ​ട​ക​ര ടൗ​ണി​ലേ​ക്കും ഗാ​ന്ധി​ന​ഗ​ർ ഭാ​ഗ​ത്തേ​ക്കും പോ​കു​ന്ന​ത് ഈ ​ലി​ങ്ക് റോ​ഡി​ലൂ​ടെ​യാ​ണ്.
മു​ള​യു​ടെ ശി​ഖ​ര​ങ്ങ​ൾ പ​ട​ർ​ന്നു പ​ന്ത​ലി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ ചാ​ല​ക്കു​ടി ഭാ​ഗ​ത്ത് നി​ന്നു വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ക്കു​ന്ന​വ​ർ​ക്ക് എ​തി​രെ വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ കാ​ണാ​നാ​വാ​ത്ത സ്ഥി​തി​യാ​ണ്.
അ​പ​ക​ട ഭീ​ഷ​ണി പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​മു​യ​രു​ന്ന​ത്.