ചാ​ല​ക്കു​ടി ടൗ​ണി​ൽ കൊ​തു​കുശ​ല്യം രൂ​ക്ഷം
Thursday, January 26, 2023 12:57 AM IST
ചാ​ല​ക്കു​ടി: കാ​ന​ക​ളി​ൽ മ​ലി​ന ജ​ലം കെ​ട്ടിക്കിട​ന്ന് ചാ​ല​ക്കു​ടി ടൗ​ൺ കൊ​തു​കുവ​ള​ർ​ത്ത​ൽ കേ​ന്ദ്ര​മായി മാ​റി​യെന്ന് ആക്ഷേപം. ന​ഗ​ര​സ​ഭ കൊ​തു​ക് ന​ശീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ര്യ​മാ​യി ന​ട​ത്തു​ന്നി​ല്ല എ​ന്ന​തും കൊ​തു​കു​ശ​ല്യം വ​ർ​ധി​ക്കു​ന്ന​തി​നു പ്ര​ധാ​ന കാ​ര​ണ​മാ​യിട്ടുണ്ട്.
കൊ​തു​കി​നെ ന​ശി​പ്പി​ക്കു​ന്ന​തി​നു​ള്ള കീ​ട​നാ​ശി​നി തെ​ളി​ക്കാ​ൻ ഒ​രാ​ൾ മാ​ത്ര​മാ​ണ് വാ​ർ​ഡു​ക​ൾ​തോ​റും പോ​കുന്ന​ത്. എ​ന്നാ​ൽ ഇ​പ്പോ​ൾ ഫോ​ഗിം​ഗ് ന​ട​ത്തി​യി​രു​ന്ന​ത് താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി വ​ച്ചി​രി​ക്ക​യാ​ണ്.
ടൗ​ണി​ലെ കാ​ന​ക​ളി​ൽ കെ​ട്ടി ക്കിട​ക്കു​ന്ന മ​ലി​നജ​ലം വേ​ന​ൽ​ക്കാ​ല​ത്ത് മോ​ട്ടോ​ർ പ​ന്പ് ഉ​പ​യോ​ഗി​ച്ച് വെ​ള്ളം ശ​ക്തി​യാ​യി അ​ടി​ച്ച് ഒ​ഴു​ക്കിക്ക​ള​യു​ന്ന പ​തി​വുണ്ടാ​യി​രു​ന്നു. ഇ​പ്പോ​ൾ അ​തും ന​ട​ക്കു​ന്നി​ല്ല. മോ​ട്ടോ​ർ ഘ​ടി​പ്പി​ച്ച വാ​ഹ​നം കി​ട്ടാ​നി​ല്ലെ​ന്നാ​ണ് ന​ഗ​ര​സ​ഭ അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം.
ടൗ​ണി​ലെ കാ​ന​ക​ളി​ൽ പ​ല സ്ഥ​ല​ത്തും മാ​ലി​ന്യ​ങ്ങ​ൾ നി​റ​ഞ്ഞ് മ​ലി​ന ജ​ലം ഒ​ഴു​കിപ്പോകാ​തെ കെ​ട്ടിക്കി​ട​ന്ന് ദു​ർ​ഗ​ന്ധം വ​മി​ക്കു​ക​യാ​ണ്. ഫ​യ​ർ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തും കൊ​തു​കു ശ​ല്യം രൂ​ക്ഷ​മാ​ണ്. വ്യാ​പാ​രിക​ളും നാ​ട്ടു​കാ​രും ഇ​ത ുമൂ​ലം ബു​ദ്ധി​മു​ട്ടു​ക​യാ​ണ്.
കൊ​തു​കു മൂ​ലം രോ​ഗ​ങ്ങ​ൾ പ​ട​രു​ന്നു​വെ​ന്ന് ബോ​ധ​വ​ത്ക്ക​ര​ണം ന​ട​ത്തു​ന്ന ന​ഗ​ര​സ​ഭ കൊ​തു​കുന​ശീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഫ​ല​പ്ര​ദ​മാ​യി ന​ട​ത്തു​ന്നി​ല്ലെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ പ​രാ​തി.