സ​ഹ​പാ​ഠി​ക്കാ​യി ചാ​ഴൂ​ർ ശ്രീ ​നാ​രാ​യ​ണ മെ​മ്മോ​റി​യ​ൽ എച്ച്എസ്എസി​ലെ വി​ദ്യാ​ർ​ഥി​ക​ൾ വീ​ടെ​ാരു​ക്കി
Thursday, January 26, 2023 12:57 AM IST
അ​ന്തി​ക്കാ​ട്: ഒ​ന്പ​ത് ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് 630 സ്ക്വ​യ​ർ​ഫി​റ്റി​ൽ സ​ഹ​പാ​ഠി​ക്കാ​യി ചാ​ഴൂ​ർ ശ്രീ ​നാ​രാ​യ​ണ മെ​മ്മോ​റി​യ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ വീ​ടെ​രു​ക്കി. അ​ധ്യാ​പ​ക​രു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും സ​ഹാ​യ സ​ഹ​ക​ര​ണ​ത്തോ​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ സ്നേ​ഹ​വീ​ടി​ന്‍റെ താ​ക്കോ​ൽ കൈ​മാ​റ്റ ച​ട​ങ്ങ് ഇ​ന്ന് ര​ണ്ടി​ന് സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ ടി.​എ​ൻ പ്ര​താ​പ​ൻ എം.​പി ഉ​ദ്ഘാ​ട​നം ചെ​യ്യും.​സി.​സി മു​കു​ന്ദ​ൻ എം.​എ​ൽ.​എ അ​ധ്യ​ക്ഷ​നാ​കും.​ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ ഡേ​വി​സ്, സി​നി ആ​ർ​ടി​സ്റ്റ് സു​നി​ൽ സു​ഖ​ദ മു​ഖ്യാ​തി​ഥി​ക​ളാ​കും.
സ്കൂ​ളി​ൽ നി​ന്ന് വി​ര​മി​ക്കു​ന്ന പ്ര​ധാ​നാ​ധ്യാ​പി​ക എ.​ഡി ശൈ​ല​ക്കു​ള്ള യാ​ത്ര​യ​പ്പ് സ​മ്മേ​ള​ന​വും വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ക്കും.​ തു​ട​ർ​ന്ന് മ​ജീ​ദ് മ​ട​വൂ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന മാ​ജി​ക് ഷോ​യും അ​ര​ങ്ങേ​റും.
865 വി​ദ്യാ​ർ​ഥി​ക​ൾ പ​ഠി​ക്കു​ന്ന വി​ദ്യാ​ല​യ​ത്തി​ലെ ഏ​റ്റ​വും നി​ർ​ധ​ന​യാ​യ കു​ട്ടി​ക്ക് അ​ട​ച്ചു​റ​പ്പു​ള്ള വീ​ടൊ​രു​ക്കു​ന്ന​തി​ന് അ​വ​രെ​ല്ലാ​വ​രും കൂ​ടെ അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും നാ​ട്ടു​കാ​രു​മൊ​ന്നാ​യ് കൈ​കോ​ർ​ക്കു​ക​യും ചെ​യ്തി​ട്ടും ല​ക്ഷ്യം നേ​ടാ​ൻ കു​റ​ച്ചു കൂ​ടി പ​ണം ആ​വ​ശ്യ​മാ​യി വ​ന്ന​പ്പോ​ൾ ബി​രി​യാ​ണി ച​ല​ഞ്ച് ന​ട​ത്തി ര​ണ്ട് ല​ക്ഷം രൂ​പ കൂ​ടി സ​മാ​ഹ​രി​ച്ചാ​ണ് 9 ല​ക്ഷം എ​ന്ന ല​ക്ഷ്യ​ത്തി​ലേ​ക്കെ​ത്തി ചേ​ർ​ന്ന​തെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.​പി​താ​വ് മ​ര​ണ​പെ​ടു​ക​യും ഉൗ​മ​യാ​യ അ​മ്മ​യു​ടെ മാ​ത്രം ത​ണ​ലി​ൽ ക​ഴി​യു​ന്ന ഒ​രു സ​ഹ​പാ​ഠി​ക്ക് ച​ന്ത​മാ​ർ​ന്നൊ​രു സ്നേ​ഹ​വീ​ടൊ​രു​ക്കി​യ​തി​ന്‍റെ ചാ​രി​താ​ർ​ത്ഥ്യ​ത്തി​ലാ​ണ് ഇ​തി​ൽ പ​ങ്കാ​ളി​ക​ളാ​യ ഓ​രോ​രു​ത്ത​രു​മെ​ന്നും സം​ഘാ​ട​ക​ർ പ​റ​ഞ്ഞു.​
സ്കൂ​ൾ മാ​നേ​ജ​ർ സ​തീ​ഷ് വ​ലി​യ പ​റ​ന്പി​ൽ, പി.​ടി.​എ പ്ര​സി​ഡ​ന്‍റ് കെ.​എ​സ് സു​രേ​ഷ്, വൈ​സ്പ്ര​സി​ഡ​ന്‍റ് ഷീ​ജ​ഷ​ണ്‍​മു​ഖ​ൻ, ഹെ​ഡ്മി​സ്ട്ര​സ് എ.​ഡി ഷൈ​ല, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി സി.​അ​ബ്ദു​ൽ​റ​സാ​ഖ് എ​ന്നി​വ​ർ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.