"ബാ​സ​ഗി’ കോ​ഴി​യി​റ​ച്ചി ഇ​ന്നു മു​ത​ൽ വി​പ​ണി​യി​ൽ
Thursday, January 26, 2023 12:54 AM IST
തൃ​ശൂ​ർ: പൂ​ർ​ണ​മാ​യും ജൈ​വ രീ​തി​യി​ൽ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന "ബാ​സ​ഗി’ കോ​ഴി​യി​റ​ച്ചി ഇ​ന്നു മു​ത​ൽ വി​പ​ണി​യി​ൽ ല​ഭ്യ​മാ​കു​മെ​ന്ന് അ​നി​മ​ൽ ഹ​സ്ബ​ന്‍റ​റി എം​പ്ലോ​യി​സ് വെ​ൽ​ഫെ​യ​ർ കോ-​ഓ​പ​റേ​റ്റീ​വ് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് ഡോ.​പി.​ബി.​ഗി​രി​ദാ​സ് പ​റ​ഞ്ഞു.
കേ​ന്ദ്ര കൃ​ഷി മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലെ ബെം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ പൗ​ൾ​ട്രി ഡ​വ​ല​പ്മെ​ന്‍റ് ഓ​ർ​ഗ​നൈ​സേ​ഷ​നും തൃ​ശൂ​രി​ലെ സി​ൽ​വ​ർ ഫേ​ണ്‍ ക​ർ​ഷ​ക ഉ​ൽ​പാ​ദ​ക സം​ഘ​വും ചേ​ർ​ന്നാ​ണ് ചാ​ബ്രോ ഇ​നം കോ​ഴി​ക​ളു​ടെ ഇ​റ​ച്ചി ബാ​സ​ഗി എ​ന്ന ബ്രാ​ൻ​ഡി​ൽ വി​പ​ണി​യി​ല്‍ ഇ​റ​ക്കു​ന്ന​ത്. കാ​ഞ്ഞാ​ണി റോ​ഡി​ലെ ഔ​ട്ട്പോ​സ്റ്റ് വാ​യ​ന​ശാ​ല​യ്ക്കു സ​മീ​പ​ത്തെ ബാ​സ​ഗി ചി​ക്ക​ൻ സെ​ന്‍റ​ർ മു​ഖേ​ന ഇ​ന്നു മു​ത​ൽ ഫ്രൈ​ഡ് ചി​ക്ക​നും ച​പ്പാ​ത്തി​യും നെ​യ്ച്ചോ​റും അ​ട​ങ്ങി​യ കോം​ബോ മീ​ൽ ല​ഭി​ക്കും. അ​ടു​ത്ത ആ​ഴ്ച​മു​ത​ൽ എ​ലൈ​റ്റ് സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് വ​ഴി കോ​ഴി​യി​റ​ച്ചി വി​പ​ണി​യി​ലെ​ത്തി​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ എ​സ്എ​ഫ്എ​ഫ്പി​ഒ എം​ഡി അ​ഡ്വ.​സു​ജാ​ഭാ​യ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഹാ​ച്ച​റി മാ​നേ​ജ​ർ കെ.​എ​ൽ.​ചാ​ക്കോ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.