ക​ഥ​ക​ളി ക്ല​ബ് 48-ാം വാ​ർ​ഷി​കവും അ​നി​യേ​ട്ട​ന്‍റെ സ​പ്ത​തി​യും 28, 29 തീ​യതി​ക​ളി​ൽ ക്രൈ​സ്റ്റി​ൽ
Wednesday, January 25, 2023 12:52 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ക​ഥ​ക​ളി ക്ല​ബ് 48-ാം വാ​ർ​ഷി​കാ​ഘോ​ഷ​വും അ​നി​യേ​ട്ട​ന്‍റെ സ​പ്ത​തി​യും 28, 29 തീ​യതി​ക​ളി​ൽ ഇ​രി​ങ്ങാ​ല​ക്കു​ട ക്രൈ​സ്റ്റ് കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. 29ന് ​ന​ട​ക്കു​ന്ന വാ​ർ​ഷി​കാ​ഘോ​ഷ ച​ട​ങ്ങി​ൽ കോ​ട്ട​യ്ക്ക​ൽ ഗോ​പി നാ​യ​ർ, ചേ​ർ​ത്ത​ല ത​ങ്ക​പ്പ​പ്പ​ണി​ക്ക​ർ, മാ​ങ്ങോ​ട് അ​പ്പു​ണ്ണി​ത്ത​ര​ക​ൻ എ​ന്നി​വ​രെ ന​വ​തി പ്ര​ണാ​മം ചെ​യ്ത് ആ​ദ​രി​ക്കു​ം.
ക​ലാ​മ​ണ്ഡ​ലം എം​പി​എ​സ് ന​ന്പൂ​തി​രി, കോ​ട്ട​ക്ക​ൽ നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ​ക്ക് ക​ഥ​ക​ളി പു​ര​സ്കാ​ര​വും കെ.​വി. വി​സ്മ​യ​ക്ക് ക​ഥ​ക​ളി എ​ൻ​ഡോ​വ്മെ​ന്‍റും സ​മ്മാ​നി​ക്കും. കേ​ന്ദ്ര സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി പു​ര​സ്കാ​ര​ങ്ങ​ൾ ല​ഭി​ച്ച ഡോ. ​സ​ദ​നം കൃ​ഷ്ണ​ൻ​കു​ട്ടി, കോ​ട്ട​ക്ക​ൽ ന​ന്ദ​കു​മാ​ര​ൻനാ​യ​ർ, പെ​രു​വ​നം കു​ട്ട​ൻ​മാ​രാ​ർ, നി​ർ​മല പ​ണി​ക്ക​ർ, ശ്രീ​ല​ക്ഷി ഗോ​വ​ർ​ധൻ, അ​നു​പ​മ മേ​നോ​ൻ, സ​ദ​നം ജ്യോ​തി​ഷ് ബാ​ബു, ക​ലാ​മ​ണ്ഡ​ലം ആ​ദി​ത്യ​ൻ എ​ന്നി​വ​രെ അ​നു​മോ​ദി​ക്കു​ന്ന വേ​ദി​യി​ൽ ക​ഥ​ക​ളി ക്ല​ബി​ന്‍റെ മു​ൻ ഭ​ര​ണ​സ​മി​തി​യം​ഗ​ങ്ങ​ൾ​ക്ക് അ​ശീ​തി​യാ​ദ​ര​ണ​വും ന​ട​ത്തു​ം.
ന​ട​ന കൈ​ര​ളി ചെ​യ​ർ​മാ​ൻ വേ​ണു​ജി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ സോ​ണി​യ ഗി​രി തി​രി​തെ​ളി​യി​ച്ച് വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന് തു​ട​ക്കം കു​റി​ക്കും. അ​ഞ്ച് പ​തി​റ്റാ​ണ്ടോ​ള​മാ​യി കേ​ര​ള​ത്തി​ലെ ക​ലാ​സാം​സ്കാ​രി​ക സം​ഘാ​ട​ക​രം​ഗ​ത്ത് വേ​റി​ട്ട ചു​വ​ടു​വ​യ്പ്പു​ക​ളോ​ടെ ത​ന​താ​യ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച, പ്രാ​യ​ഭേ​ദ​മ​ന്യേ അ​നി​യേ​ട്ട​ൻ എ​ന്നു സ​ർ​വ​രാ​ലും വി​ളി​ക്ക​പ്പെ​ടു​ന്ന അ​നി​യ​ൻ മം​ഗ​ല​ശേ​രി​യു​ടെ സ​പ്ത​തി ആ​ഘോ​ഷം 28ന് ​ആ​ഘോ​ഷി​ക്കു​ന്നു. പ​ദ്മ​ശ്രീ ഡോ. ​ക​ലാ​മ​ണ്ഡ​ലം ഗോ​പി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. കേ​ര​ള ക​ലാ മ​ണ്ഡ​ലം വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​എം.​വി. നാ​രാ​യ​ണ​ൻ, കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജോ​ളി ആ​ൻ​ഡ്രൂ​സ് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രി​ക്കും. വൈ​കീ​ട്ട് നാ​ലി​ന് ന​ട​ക്കു​ന്ന ആ​ദ​ര സ​മ്മേ​ള​നം ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​ആ​ർ. ബി​ന്ദു ഉ​ദ്ഘാ​ട​നം ചെ​യ്യും. കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ മ​ട്ട​ന്നൂ​ർ ശ​ങ്ക​ര​ൻ​കു​ട്ടി മാ​രാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജോ​ളി ആ​ൻ​ഡ്രൂ​സ്, സം​ഘാ​ട​ക​സ​മി​തി ക​ണ്‍​വീ​ന​ർ ര​മേ​ശ​ൻ ന​ന്പീ​ശ​ൻ എ​ന്നി​വ​ർ പ​ത്രസ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ക​ഥ​ക​ളി ക്ല​ബ് വൈ​സ് പ്ര​സി​ഡ​ന്‍റ് എ.എ​സ്. സ​തീ​ശ​ൻ, ട്ര​ഷ​റ​ർ എ​ൻ. ശ്രീ​രാ​മ​ൻ, ഡോ. ​ബി​.പി. അ​ര​വി​ന്ദ്, പ്ര​ദീ​പ് ന​ന്പീ​ശ​ൻ, പ്രഫ. മൂ​വീ​ഷ് മു​ര​ളി എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തിൽ പ​ങ്കെ​ടു​ത്തു.