ജ​നവി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്കെ​തി​രെ പൗ​രവി​ചാ​ര​ണ ജാ​ഥ സം​ഘ​ടി​പ്പി​ച്ച് കോ​ണ്‍​ഗ്ര​സ്
Wednesday, January 25, 2023 12:52 AM IST
കാ​ടു​കു​റ്റി: കേ​ന്ദ്ര - സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്ക​തി​രെ പൗ​ര വി​ചാ​ര​ണ ജാ​ഥ​യു​മാ​യി കോ​ണ്‍​ഗ്ര​സ്. ചാ​ല​ക്കു​ടി കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് വി.​ഒ. പൈ​ല​പ്പ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പൗ​ര വി​ചാ​ര​ണ ജാ​ഥ​യ്ക്ക് ര​ണ്ടാം ദി​വ​സ​മാ​യ ഇ​ന്ന​ലെ കാ​ടു​കു​റ്റി​യി​ലും കൊ​ര​ട്ടി​യി​ലും ഉ​ജ്ജ്വ​ല വ​ര​വേ​ൽ​പ്പ് ന​ൽ​കി. രാ​വി​ലെ കാ​ടു​കു​റ്റി ജം​ഗ്ഷ​നി​ൽ നി​ന്നാ​രം​ഭി​ച്ച ജാ​ഥ ബെ​ന്നി ബ​ഹ​നാ​ൻ എംപി ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എം.​ഡി. വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​നാ​യി.
സ​നീ​ഷ്കു​മാ​ർ ജോ​സ​ഫ് എംഎ​ൽ​എ മു​ഖ്യാ​തി​ഥി​യാ​യി. കെപിസിസി അം​ഗം ഷോ​ണ്‍ പെ​ല്ലി​ശേ​രി, മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ എ​ബി ജോ​ർ​ജ്, ചാ​ല​ക്കു​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വേ​ണു ക​ണ്ട​രു​മ​ഠ​ത്തി​ൽ, ഡി​സിസി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജെ​യിം​സ് പോ​ൾ, ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് തോ​മ​സ്. ഐ. ​ക​ണ്ണ​ത്ത്, പ്രോ​ഗ്രാം കോ-​ഒാർ​ഡി​നേ​റ്റ​ർ അ​ഡ്വ. ബി​ജു എ​സ്. ചി​റ​യ​ത്ത്, ഒ.​എ​സ്. ച​ന്ദ്ര​ൻ, ഷാ​ഹു​ൽ പ​ണി​ക്ക​വീ​ട്ടി​ൽ, മു​ഹ​മ്മ​ദ് ഹ​നീ​ഫ് മേ​ത്ത​ർ, ഷി​ഫ സ​ന്തോ​ഷ്, ലീ​ല സു​ബ്രഹ്മ​ണ്യ​ൻ, ടെ​ഡി സി​മേ​തി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.