ക​ഴി​ഞ്ഞ​വ​ർ​ഷം ന​വീ​ക​രി​ച്ച​ സ്കൂ​ൾ കെ​ട്ടി​ടം വീ​ണ്ടും നി​ർ​മി​ക്കാ​ൻ 2 കോടി
Wednesday, January 25, 2023 12:52 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ക​ഴി​ഞ്ഞ​വ​ർ​ഷം ന​വീ​ക​രി​ച്ച സ്കൂ​ൾ കെ​ട്ടി​ടം പൊ​ളി​ച്ച് എം​എ​ൽ​എ ഫ​ണ്ടി​ൽ​നി​ന്ന് ര​ണ്ടു​കോ​ടി രൂ​പ ചെ​ല​വി​ൽ പു​തി​യ കെ​ട്ടി​ടം പ​ണി​യാ​നു​ള്ള ന​ഗ​ര​സ​ഭ​യു​ടെ ശ്ര​മ​ത്തി​നെ​തി​രേ എ​ൻ​ജി​നീ​യ​റിം​ഗ് വി​ഭാ​ഗം. ഇ​രി​ങ്ങാ​ല​ക്കു​ട ഗേ​ൾ​സ് ഹൈ​സ്കൂ​ളി​ലാ​ണു കെ​ട്ടി​ടം പ​ണി​യാ​നൊ​രു​ങ്ങു​ന്ന​ത്.
എ​ന്നാ​ൽ, ക​ഴി​ഞ്ഞ​വ​ർ​ഷം ഈ ​കെ​ട്ടി​ട​ത്തി​ന്‍റെ ന​വീ​ക​ര​ണ​ത്തി​നാ​യി 19.60 ല​ക്ഷം ന​ഗ​ര​സ​ഭ ചെ​ല​വാ​ക്കി​യ​താ​യും ഇ​പ്പോ​ൾ അ​ത് പൊ​ളി​ച്ചാ​ൽ ഓ​ഡി​റ്റ് ഒ​ബ്ജ​ക്ഷ​ൻ അ​ട​ക്ക​മു​ള്ള നി​യ​മ​പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​കു​മെ​ന്നും
ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി.
എ​ന്നാ​ൽ, കു​ട്ടി​ക​ളു​ടെ ജീ​വ​നും കെ​ട്ടി​ട​ത്തി​ന്‍റെ ഉ​റ​പ്പു​മാ​ണ് പ്ര​ധാ​ന​മെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു ചെ​യ​ർ​പേ​ഴ്സ​ണും പ്ര​തി​പ​ക്ഷ​വും. അ​തേ​സ​മ​യം 130 കൊ​ല്ലം പ​ഴ​ക്ക​മു​ള്ള കെ​ട്ടി​ടം പൊ​ളി​ച്ചു​മാ​റ്റു​ന്ന​തി​നു പ​ക​രം അ​തി​നെ സ്വ​ഭാ​വി​ക ത​നി​മ​യോ​ടെ ന​വീ​ക​രി​ച്ച് നി​ല​നി​ർ​ത്തു​ക​യാ​ണു വേ​ണ്ട​തെ​ന്നും ബി​ജെ​പി പാ​ർ​ലി​മെ​ന്‍റ​റി പാ​ർ​ട്ടി ലീ​ഡ​ർ സ​ന്തോ​ ഷ് ബോ​ബ​ൻ പ​റ​ഞ്ഞു.
ക​ഴി​ഞ്ഞ​വ​ർ​ഷം ന​വീ​ക​രി​ച്ച കെ​ട്ടി​ടം പൊ​ളി​ച്ചു​പ​ണി​യാ​ൻ ഓ​ഡി​റ്റ് പ്ര​ശ്നം ഉ​ള്ള​തി​നാ​ൽ നി​യ​മ​പ​ര​മാ​യി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് റി​പ്പോ​ർ​ട്ട് എ​ഴു​താ​ൻ ക​ഴി​യി​ല്ലെ​ന്നും അ​തി​നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി​ക്കാ​യി വി​ടാ​ൻ തീ​രു​മാ​നി​ച്ചു​വെ​ന്നും ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ സോ​ണി​യ ഗി​രി അ​റി​യി​ച്ചു.