സ​ഹ​ക​ര​ണ ബോ​ധ​വ​ത്കര​ണ സെ​മി​നാ​ർ
Wednesday, January 25, 2023 12:52 AM IST
ആ​ളൂ​ർ: ചാ​ല​ക്കു​ടി താ​ലൂ​ക്കി​ലെ സ​ഹ​ക​ര​ണ സം​ഘം ഭാ​ര​വാ​ഹി​ക​ൾ​ക്കാ​യി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് കോ-​ഓ​പ്പ​റേ​റ്റീ​വ് മാ​നേ​ജ്മെ​ന്‍റ് ക​ണ്ണൂ​രും കേ​ര​ള സം​സ്ഥാ​ന സ​ഹ​ക​ര​ണ​വ​കുപ്പും സം​യു​ക്ത​മാ​യി സ​ഹ​ക​ര​ണ ബോ​ധ​വ​ത്കര​ണ സെ​മി​നാ​ർ മാ​ള ബ്ലോക്ക് ടൗ​ണ്‍ സ​ഹ​ക​ര​ണ സം​ഘ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചു.
സ​ഹ​ക​ര​ണ ബോ​ധ​വ​ത്കര​ണ സെ​മി​നാ​ർ മു​കു​ന്ദ​പു​രം സ​ർ​ക്കി​ൾ സ​ഹ​ക​ര​ണ യൂണി​ യ​ൻ ചെ​യ​ർ​മാ​ൻ ജോ​സ്.​ ജെ.​ ചി​റ്റി​ല​പ്പി​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ഹ​ക​ര​ണ​സം​ഘം അ​സി.​ ര​ജി​സ്ട്രാർ (ജ​ന​റ​ൽ) ബ്ലിസ​ണ്‍.​ സി.​ ഡേ​വി​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് കോ-​ഓ​പ്പ​റേ​റ്റീ​വ് മാ​നേ​ജ്മെ​ന്‍റ് ഡ​യ​റ​ക്ട​ർ എം.​വി.​ ശ​ശി​കു​മാ​ർ സെ​മി​നാ​റി​നു നേ​ത്യ​ത്വം ന​ൽ​കി.
മാ​ള ബ്ലോക്ക് ടൗ​ണ്‍ സ​ഹ​ക​ര​ണ സം​ഘം പ്ര​സി​ഡ​ന്‍റ് അ​യ്യ​പ്പ​ൻ ആ​ങ്കാ​ര​ത്ത് ആ​ശം​സ​ക​ള​ർ​പ്പി​ച്ചു. ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് കോ-​ഓ​പ്പ​റേ​റ്റീ​വ് സീ​നി​യ​ർ ഫാ​ക്ക​ൽ​റ്റി വി.​എ​ൻ.​ ബാ​ബു സ്വാ​ഗ​തവും സ​ഹ​ക​ര​ണ സം​ഘം അ​സി.​ ര​ജി​സ്ട്രാ​ർ (ജ​ന​റ​ൽ) ഒാ​ഫീ​സ് സൂ​പ്ര​ണ്ട ് ടി.​ഐ. അ​ൽ​ഫി​യ ന​ന്ദിയും പ​റ​ഞ്ഞു.