അ​ക്ഷ​രാ​യ​നം കു​ടും​ബ സം​ഗ​മം നാ​ളെ
Wednesday, January 25, 2023 12:50 AM IST
തൃ​ശൂ​ർ: അ​ക്ഷ​രാ​യ​നം വാ​യ​നോ​ത്സ​വ​വും കു​ടും​ബ സം​ഗ​മ​വും അ​നു​മോ​ദ​ന യോ​ഗ​വും നാ​ളെ വി​വേ​കോ​ദ​യം ബോ​യ്സ് സ്കൂ​ളി​ൽ ന​ട​ത്തും.
രാ​വി​ലെ പ​ത്തി​ന് സാ​ഹി​ത്യ അ​ക്കാ​ദ​മി പ്ര​സി​ഡ​ന്‍റ് കെ. ​സ​ച്ചി​ദാ​ന​ന്ദ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ ഡോ. ​സി. രാ​വു​ണ്ണി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മ​ഹാ​മാ​രി​കാ​ല​ത്തെ ഓ​ണ്‍​ലൈ​ൻ വാ​യ​ന ച​ർ​ച്ച​ക​ളി​ലൂ​ടെ അ​ക്ഷ​രാ​യ​നം ആ​റാ​മ​ത് വ​ർ​ഷ​വും 140 ദി​വ​സം നീ​ണ്ടു​നി​ന്ന വാ​യ​നോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു​വെ​ന്ന് ക​ണ്‍​വീ​ന​ർ ഡോ. ​ബെ​ന്നി ജേ​ക്ക​ബ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ര​ഞ്ഞു. 2126 പേ​ർ പ​ങ്കെ​ടു​ത്ത​വ​രി​ൽ 412 പേ​ർ അ​വ​സാ​ന​ഘ​ട്ട​വും പൂ​ർ​ത്തി​യാ​ക്കി. ഇ​തി​ൽ 153 പേ​രെ മി​ക​ച്ച വാ​യ​ന​ക്കാ​രാ​യി പ്ര​ഖ്യാ​പി​ച്ചി​രി​ക്ക​യാ​ണ്. 78 പേ​ർ​ക്ക് പു​ര​സ്കാ​ര​വും 75 പേ​ർ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റും ച​ട​ങ്ങി​ൽ ന​ൽ​കും.
ച​ട​ങ്ങി​ൽ സം​സ്ഥാ​ന​ത​ല​ത്തി​ലെ മി​ക​ച്ച പ​ത്തു ലൈ​ബ്രേ​റി​യ​ൻ​മാ​രെ ആ​ദ​രി​ക്കും. ക​ലാ​പ​രി​പാ​ടി​ക​ളും നാ​ട​ക​വും ഉ​ണ്ടാ​കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ചെ​യ​ർ​മാ​ൻ ഡോ. ​സി. രാ​വു​ണ്ണി, കെ.​എ​ൻ. യ​ശോ​ധ​ര​ൻ, മാ​യ വി​നോ​ദ്, റീ​ബാ പോ​ൾ എന്നി​വ​രും പ​ങ്കെ​ടു​ത്തു.