ടി.​ഡി. വി​ൽ​സ​ണ്‍ പു​ഴ​യ്ക്ക​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്
Wednesday, January 25, 2023 12:50 AM IST
പു​ഴ​യ്ക്ക​ൽ: പു​ഴ​യ്ക്ക​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ ഇ​ന്ന​ലെ ന​ട​ന്ന വൈ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ണ്‍​ഗ്ര​സ്‌​സ് സ്ഥാ​നാ​ർ​ത്ഥി​യാ​യി മ​ത്സ​രി​ച്ച ടി.​ഡി. വി​ൽ​സനെ ​വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​യി തെ​ര​ഞ്ഞെ​ടു​ത്തു.​ പു​ഴ​ക്ക​ൽ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ആ​നി ജോ​സ് സ​ത്യവാ​ച​കം ചൊ​ല്ലിക്കൊ​ടു​ത്തു.
വ​ര​ണാ​ധി​കാ​രി സ​ഹ​ക​ര​ണ സം​ഘം ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ എം. ശ​ബ​രി​ദാ​സ​ൻ​, ഉ​പ വ​ര​ണാ​ധി​കാ​രി പു​ഴ​ക്ക​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പി.എ​ൻ. അ​ഫ്സ​ൽ എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​പ്പു ന​ട​പ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.​ അ​ടാ​ട്ട് ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ്‌​ പ്ര​സി​ഡ​ന്‍റ് വി​പി​ൻ വാ​ടേ​രി​യാ​ട്ടി​ൽ, കേ​ര​ള കോ​ണ്‍​ഗ്ര​‌​സ് തൃ​ശൂർ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി.​വി.​ കു​രി​യാ​ക്കോ​സ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജി​മ്മി ചൂ​ണ്ട​ൽ, തോ​ളൂ​ർ ഗ്രാ​മപ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ. ര​ഘു​നാ​ഥ​ൻ, മു​ൻ അ​ടാ​ട്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ വി.​ഒ. ചു​മ്മാ​ർ, ടി.​ആ​ർ. ജ​യച​ന്ദ്ര​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍​മാ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ്ര​സ്തു​ത ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.