എ​ല​വ​ത്തൂ​ർ താ​ണ​വീ​ഥി റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മ​ല്ലാ​താ​യി​ട്ട് മൂ​ന്നു വ​ർ​ഷം
Tuesday, January 24, 2023 1:44 AM IST
പാ​വ​റ​ട്ടി: മു​ല്ല​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ എ​ല​വ​ത്തൂ​ർ താ​ണ​വീ​ഥി റോ​ഡ് ത​ക​ർ​ന്ന് സ​ഞ്ചാ​ര​യോ​ഗ്യ​മ​ല്ലാ​താ​യി​ട്ട് മൂ​ന്നു വ​ർ​ഷം. മു​ല്ല​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ കി​ഴ​ക്ക​ൻ മേ​ഖ​ല​യാ​യ ഊ​ര​ക, എ​ല​വ​ത്തൂ​ർ, പേ​ന​കം, മ​തു​ക്ക​ര, മാ​ട​ക്കാ​ക്ക​ൽ എ​ന്നി പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ൾ ആ​ശ്ര​യി​ക്കു​ന്ന പ്ര​ധാ​ന റോ​ഡാ​ണി​ത്. കെ​എ​സ്ആ​ർ​ടി​സി ബ​സ് ഉ​ൾ​പ്പെ​ടെ നാ​ല് ബ​സു​ക​ളും നി​ര​വ​ധി സ്കൂ​ൾ വാ​ഹ​ന​ങ്ങ​ളും ഓ​ടു​ന്ന വ​ഴി തീ​ർ​ത്തും സ​ഞ്ചാ​ര​യോ​ഗ്യ​മ​ല്ലാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്. പ​ര​പ്പു​ഴ പാ​ലം നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി ബ​സു​ക​ളും മ​റ്റു വാ​ഹ​ന​ങ്ങ​ളും ഈ ​ഗ്രാ​മീ​ണ റോ​ഡി​ൽ കൂ​ടെ​യാ​ണു പോ​യി​രു​ന്ന​ത്. അ​തും ഈ ​റോ​ഡ് ത​ക​രു​ന്ന​തി​നു കാ​ര​ണ​മാ​യി.

പ​ര​പ്പു​ഴ പാ​ലം ഉ​ദ്ഘാ​ട​ന​ത്തി​നു മ​ന്ത്രി വ​ന്ന​പ്പേ​ൾ പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യ സ​ദാ​ശി​വ​ൻ മ​തു​ക്ക​ര റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ ചൂ​ണ്ടി​ക്കാ​ട്ടി നി​വേ​ദ​നം ന​ൽ​കി​യി​ന്നു. റോ​ഡ് ഫു​ൾ ടാ​റിം​ഗ് ന​ട​ത്തി​യി​ല്ല​ങ്കി​ലും ത​ൽ​ക്കാ​ലം കു​ഴി​ക​ൾ അ​ട​ച്ച് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നാ​ണു ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം. അ​ധി​കാ​രി​ക​ൾ ജ​ന​ങ്ങ​ളു​ടെ സ​ഞ്ചാ​ര സ്വാ​ത​ന്ത്യം നി​ഷേ​ധി​ക്കു​ന്ന നി​ല​പാ​ട് തു​ട​ർ​ന്നാ​ൽ ക​ക്ഷി​രാ​ഷ്ട്രി​യ​ത്തി​ന് അ​തീ​ത​മാ​യി ജ​ന​ങ്ങ​ൾ സ​മ​ര​രം​ഗ​ത്ത് ഇ​റ​ങ്ങാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്.