വാ​ത​ക ക്രി​മ​റ്റോ​റി​യം നി​ർ​മാണം: നി​യ​മ ന​ട​പ​ടി​ക​ൾ സ്വീക​രി​ച്ചു വ​രി​ക​യാ​ണെ​ന്നു പഞ്ചായത്ത്
Saturday, December 10, 2022 1:03 AM IST
വ​ട​ക്കേ​ക്കാ​ട്: പ​ഞ്ചാ​യ​ത്തി​ന്‍റെ പൊ​തു​ശ്മ​ശാ​ന​ത്തി​ൽ വാ​ത​ക ക്രി​മ​റ്റോ​റി​യം നി​ർ​മി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ഫ​ണ്ടും പ​ഞ്ചാ​യ​ത്ത് ഫ​ണ്ടും ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ക്കു​ന്ന​തി​ന് പ​ഞ്ചാ​യ​ത്ത് നി​യ​മ ന​ട​പ​ടി​ക​ൾ സ്വീക​രി​ച്ചു വ​രി​ക​യാ​ണെ​ന്നും എ​ന്നാ​ൽ എ​ൽ​ഡി​എ​ഫ് ക​ക്ഷി​ക​ൾ ഭ​ര​ണ​ക​ക്ഷി​യേ മോ​ശ​മാ​യി ചി​ത്രീ​ക​രി​ക്കു​ന്ന​ത് രാ​ഷ്ട്രീ​യ​വി​രോ​ധം വ​ച്ചു​കൊ​ണ്ടാ​ണെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​കെ. ഫ​സു​ൻ​അ​ലി​യും മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ളും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ വി​ശ​ദ്ധീ​ക​രി​ച്ചു. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ എ​ൻ.​എം.​കെ. ന​ബീ​ൽ, എം. ​ഗി​രീ​ഷ്, പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ​മാ​രാ​യ എ​സ.​കെ. ഗാ​ലീ​ദ്, എം.​എ​സ്. വി​ജ​യ​ൻ, യു​ഡി​എ​ഫ് നേ​താ​വ് കെ. ​അ​ജ​യ്കു​മാ​ർ​എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.