സം​ഘ​ർ​ഷം, പോ​ലീ​സ് സാ​ന്നി​ധ്യ​ത്തി​ൽ കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ചു​മാ​റ്റി
Saturday, December 10, 2022 1:03 AM IST
ഒ​ള​രി​ക്ക​ര: പു​ല്ല​ഴി- ഒ​ള​രി റോ​ഡ് വി​ക​സ​നം സ്ഥ​ലം ഒ​ഴി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പൊ​ളി​ക്ക​ൽ ന​ട​പ​ടി​ക​ൾ ഒ​രു വി​ഭാ​ഗം ആ​ളു​ക​ൾ ത​ട​ഞ്ഞ​ത് സം​ഘ​ർ​ഷ​വ​സ്ഥ സൃ​ഷ്ടി​ച്ചു. പി​ന്നീ​ട് പോ​ലീ​സ് സാ​ന്നി​ധ്യ​ത്തി​ൽ കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ചു​മാ​റ്റി.

ഒ​ന്ന​ര​ക്കി​ലോ​മീ​റ്റ​ർ പ​രി​ധി​യി​ലു​ള്ള വീ​ടു​ക​ളും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​മാ​ണ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് പൊ​ളി​ച്ചു മാ​റ്റാ​ൻ എ​ത്തി​യ​ത്. ഇ​ത് സ്ഥ​ലം ന​ഷ്ട​പ്പെ​ടു​ന്ന ആ​ളു​ക​ൾ ത​ട​യു​ക​യാ​യി​രു​ന്നു. ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വു​ണ്ടെ​ന്ന് പ​റ​ഞ്ഞാ​ണ് ത​ട​ഞ്ഞ​ത്. എ​ന്നാ​ൽ ഉ​ത്ത​ര​വി​ന്‍റെ പ​ക​ർ​പ്പ് ഹാ​ജ​രാ​ക്കാ​ൻ സ്ഥ​ലം ഉ​ട​മ​ക​ൾ​ക്കു സാ​ധി​ച്ചി​ല്ല.

റോ​ഡ് വി​ക​സ​നം ത​ട​യു​ന്നു​വെ​ന്നു പ​റ​ഞ്ഞ് പു​ല്ല​ഴി റോ​ഡ് വി​ക​സ​ന സ​മി​തി പ്ര​വ​ർ​ത്ത​ക​രും നാ​ട്ടു​കാ​രും സ്ഥ​ല​ത്ത് എ​ത്തി​യ​ത് ത​ർ​ക്ക​ത്തി​നു കാ​ര​ണ​മാ​യി. വെ​സ്റ്റ് പോ​ലീ​സും സ്ഥ​ല​ത്ത് എ​ത്തി​യി​രു​ന്നു.

തു​ട​ർ​ന്ന് ഇ​രു​കൂ​ട്ട​രെ​യും പൊ​തു​മ​രാ​മ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​രെ​യും സ്റ്റേ​ഷ​നി​ൽ വി​ളി​പ്പി​ച്ചു ന​ട​ത്തി​യ ച​ർ​ച്ച​യി​ലും സ്ഥ​ലം ഉ​ട​മ​ക​ൾ​ക്ക് ഉ​ത്ത​ര​വി​ന്‍റെ പ​ക​ർ​പ്പ് ന​ൽ​കാ​ൻ സാ​ധി​ച്ചി​ല്ല. മൂ​ന്നു മ​ണി​യോ​ടെ പോ​ലീ​സ് സാ​ന്നി​ധ്യ​ത്തി​ൽ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ കെ​ട്ടി​ട​ങ്ങ​ളും മ​തി​ലു​ക​ളും പൊ​ളി​ച്ചു​മാ​റ്റി.