കാ​ഴ്ചപ​രി​മി​ത​രു​ടെ ന​വ​മാ​ധ്യ​മ കൂ​ട്ടാ​യ്മ പൊ​തു​യോ​ഗ​വും കു​ടും​ബ സം​ഗ​മ​വും നാ​ളെ
Saturday, December 10, 2022 12:58 AM IST
തൃ​ശൂ​ർ: കാ​ഴ്ച പ​രി​മി​ത​രു​ടെ സ​മ​ഗ്ര വി​ക​സ​ന​ത്തി​നു​വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന ന​വ മാ​ധ്യ​മ കൂ​ട്ടാ​യ്മ​യാ​യ വി​ജ്ഞാ​ന​ദീ​പ​ത്തി​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും കു​ടും​ബ സം​ഗ​മ​വും നാ​ളെ അ​യ്യ​ന്തോ​ൾ കോ​സ്റ്റ് ഫോ​ർ​ഡി​ൽ ചേ​രു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. നാ​ളെ രാ​വി​ലെ 10ന് ​മ​ന്ത്രി കെ. ​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. വാ​ർ​ഷി​ക പൊ​തു​യോ​ഗ​ത്തി​ലും കു​ടും​ബ സം​ഗ​മ​ത്തി​ലും സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി 175 കാ​ഴ്ച പ​രി​മി​ത​ർ പ​ങ്കെ​ടു​ക്കും.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ മ​നോ​ജ് വ​ർ​മ, സ​ന്തോ​ഷ് ക​രു​നാ​ഗ​പ്പ​ള്ളി, അ​ഞ്ജ​ന രാ​ജ​പ്പ​ൻ, സി.​കെ. ന​ബി​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

എ​ച്ച്എം​എ​സ്
പ്ര​തി​ഷേ​ധ
ധ​ർ​ണ ന​ട​ത്തി

തൃ​ശൂ​ർ: നി​ർ​മാ​ണ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് എ​ച്ച് എം​എ​സ് ജി​ല്ലാ ക​മ്മി​റ്റി നി​ർ​മാ​ണ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ഓ​ഫീ​സി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി. എ​ച്ച്എം​എ​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​മി മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു. ജില്ലാ പ്ര​സി​ഡ​ന്‍റ് ഡേ​വിസ് വി​ല്ല​ട​ത്തുകാ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഐ.​എ. റ​പ്പാ​യി, ജി. ​ഷാ​ന​വാ​സ്, കെ.​എ​സ്. ജോ​ഷി, രാ​ഹു​ൽ വി.​ നാ​യ​ർ, എം.​എ​ൻ. സു​രേ​ഷ്, പി.​ഡി. ലോ​ന​പ്പ​ൻ, ലി​ജോ ചെ​റി​യാ​ൻ, ബാ​ബു ജേ​ക്ക​ബ്, അ​ജി ഫ്രാ​ൻ​സി​സ്, കെ.​എ. ആ​ന്‍റ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.