ഓ​റ​ഞ്ച് ദ ​വേ​ള്‍​ഡ് കാ​മ്പ​യി​ന്‍: രാ​ത്രി​ ന​ട​ത്തം ഇ​ന്ന്
Saturday, December 10, 2022 12:58 AM IST
തൃ​ശൂ​ർ: വ​നി​താ ശി​ശു​വി​ക​സ​ന വ​കു​പ്പി​ന്‍റെ ഓ​റ​ഞ്ച് ദ ​വേ​ള്‍​ഡ് കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി ഒ​ന്പ​ത് ഇ​ട​ങ്ങ​ളി​ല്‍ ഇ​ന്നു രാ​ത്രി​ന​ട​ത്തം സം​ഘ​ടി​പ്പി​ക്കും. കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ള്‍, ആ​ശ​വ​ര്‍​ക്ക​ര്‍​മാ​ര്‍, അ​ങ്ക​ണ​വാ​ടി പ്ര​വ​ര്‍​ത്ത​ക​ര്‍, ജ​ന​പ്ര​തി​നി​ധി​ക​ള്‍, സ​ന്ന​ദ്ധ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ള്‍, റ​സി​ഡ​ന്‍​സ് അ​സോ​സി​യേ​ഷ​ന്‍ അം​ഗ​ങ്ങ​ള്‍, വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.

നാ​ട്ടാ​ന പ​രി​പാ​ല​ന
ച​ട്ട​ഭേ​ദ​ഗ​തി:
അ​ഭി​ന​ന്ദ​ന​വു​മാ​യി പൂ​ര​പ്രേ​മി സം​ഘം

തൃ​ശൂ​ർ: വ​ന്യ ജീ​വി സം​ര​ക്ഷ​ണ നി​യ​മ​ത്തി​ൽ ഭേ​ദ​ഗ​തി വ​രു​ത്തി​ക്കൊ​ണ്ടു​ള്ള ബി​ൽ രാ​ജ്യ​സ​ഭ​യി​ൽ കൂ​ടി പാ​സാ​യ​തി​നെ അ​ഭി​ന​ന്ദി​ച്ച് പൂ​ര​പ്രേ​മി സം​ഘം.
ബി​ൽ പാ​സ​യ​തോ​ടെ നാ​ട്ടാ​ന​ക​ളെ അ​ന്യ​സം​സ്ഥാ​ന​ത്തുനി​ന്ന് കൊ​ണ്ടു​വ​രാ​നുള്ള ത​ട​സം നീ​ങ്ങു​ക​യാ​ണ്.
കേ​ന്ദ്ര-സം​സ്ഥാ​ന സ​ർ​ക്കാ​രു​കൾക്കു മു ന്നിൽ പൂ​ര​പ്രേ​മി സം​ഘം അ​ട​ക്ക​മു​ള്ള സം​ഘ​ട​ന​ക​ളു​ടെ ആ​വ​ശ്യം മൂ​ല​മാ​ണ് നി​യ​മ ഭേ​ദ​ഗ​തി​ക്ക് സ​ർ​ക്കാ​ർ തയാറാ​യ​തെ​ന്നു പൂ​ര​പ്രേ​മി​സം​ഘം ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.