വോ​ട്ട​ർ പ​ട്ടി​ക പു​തു​ക്ക​ൽ: സമ്മാനം നേടാൻ അവസരം
Saturday, December 10, 2022 12:58 AM IST
തൃ​ശൂ​ർ: സം​ക്ഷി​പ്ത വോ​ട്ട​ർപ്പ​ട്ടി​ക പു​തു​ക്ക​ൽ കാ​ല​യ​ള​വാ​യ ഡി​സം​ബ​ർ 18 വ​രെ വോ​ട്ട​ർപ്പ​ട്ടി​ക​യി​ൽ പേ​ര് ചേ​ർ​ക്കു​ന്ന ജി​ല്ല​ക്കാ​ർ​ക്ക് സ​മ്മാ​നം നേ​ടാ​ൻ അ​വ​സ​രം.
വോ​ട്ട​ർ ഹെ​ൽ​പ് ലൈ​ൻ ആ​പ്പ്/​എ​ൻ​വി​എ​സ്പി വെ​ബ് പോ​ർ​ട്ട​ൽ വ​ഴി പട്ടി​ക​യി​ൽ പേ​ര് ചേ​ർ​ക്കു​വാ​ൻ അ​പേ​ക്ഷ ന​ൽ​കി ആ ​വി​വ​രം സാ​മൂ​ഹി​ക മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ളി​ൽ ഷെ​യ​ർ ചെ​യ്ത​തി​ന്‍റെ സ്ക്രീ​ൻ ഷോ​ട്ട്, പേ​ര്, അ​പേ​ക്ഷ​യുടെ റ​ഫ​റ​ൻ​സ് ഐ​ഡി എ​ന്നി​വ സ​ഹി​തം 9744736373 എ​ന്ന ന​ന്പ​റി​ലേ​യ്ക്ക് വാ​ട്സ് ആ​പ്പ് വ​ഴി അ​യ​ക്കണം. അ​വ​സാ​ന തീ​യ​തി 20. തെര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ഒ​രാ​ൾ​ക്ക് ജി​ല്ലാ ക​ള​ക്ട​ർ നേ​രി​ട്ട് സ​മ്മാ​നം കൈ​ മാ​റുമെ​ന്ന് ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ അ​റി​യി​ച്ചു.

നാ​പ്കി​ൻ ഫ്രീ ​സോ​ണ്‍

തൃ​ശൂ​ർ: വ​ട​ക്കാ​ഞ്ചേ​രി ന​ഗ​ര​സ​ഭ​യി​ലെ 29-ാം ഡി​വി​ഷ​നെ നാ​പ്കി​ൻ ഫ്രീ ​സോ​ണാ​ക്കി മാ​റ്റു​ന്നു. ഇ​തി​നാ​യി തി​രു​ത്തി​പ്പ​റ​ന്പ് ഡി​വി​ഷ​നി​ൽ സൗ​ജ​ന്യ​മാ​യി മെ​ൻസ്ട്രു​വൽ ക​പ്പ് വി​ത​ര​ണം ചെ​യ്യും. "പി​രീ​ഡ് ഓ​ഫ് ചേ​ഞ്ച്’ എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന പ​ദ്ധ​തി വി​വി​ധ ക​ന്പ​നി​ക​ളു​ടെ സി​എ​സ്ആ​ർ ഫ​ണ്ടു​പ​യോ​ഗി​ച്ചാ​ണു ന​ട​പ്പി​ലാ​ക്കു​ന്ന​ത്. 
ഇ​തി​നു മു​ന്നോ​ടി​യാ​യി കു​ടും​ബ​ശ്രീ എ​ഡി​എ​സി​ന്‍റെ​യും വാ​ർ​ഡ് വി​ക​സ​ന സ​മി​തി​യു​ടേ​യും സ​ഹാ​യ​ത്തോ​ടെ ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്നു. ഇ​തോ​ടെ ജി​ല്ല​യി​ലെ ആ​ദ്യ​ത്തെ നാ​പ്കി​ൻ ഫ്രീ ​സോ​ണ്‍ ആ​യി തി​രു​ത്തി​പ്പ​റ​ന്പ് മാ​റി​യെ​ന്ന് കൗ​ൺസി​ല​ർ ജോ​യ​ൽ മ​ഞ്ഞി​ല പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
ഇ​ന്ന് ആ​ര്യം​പാ​ടം വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ആ​ദ്യ​ഘ​ട്ട വി​ത​ര​ണം ന​ട​ക്കും. മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ബി.​ ഷീ​ല, ഡോ. ​സൗ​മ്യ സ​രി​ൻ, ഡോ. ​ജാ​ന​കി ഓം​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ഡോ. ​നി​ജി ജ​സ്റ്റി​ൻ, എം. ​ശ​ശി​കു​മാ​ർ, പി.​കെ. മ​ജീ​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.