ക​രു​ത​ലൊ​രു​ക്കി ജി​ല്ലാ ക​ള​ക്ട​ർ, നി​റ​ചി​രി​യോ​ടെ കു​രു​ന്നു​ക​ൾ
Saturday, December 10, 2022 12:58 AM IST
തൃ​ശൂ​ർ: ഓ​ട്ടി​സം ബാ​ധി​ച്ച കു​രു​ന്നു​ക​ൾ​ക്ക് സ്നേ​ഹസാ​ന്ത്വ​ന​വു​മാ​യി ക​ള​ക്ട​ർ ഹ​രി​ത വി. ​കു​മാ​ർ. പെ​രി​ങ്ങാ​വ് ഓ​ട്ടി​സം ശി​ശു​ക്ഷേ​മ​കേ​ന്ദ്രം സ്പെ​ഷൽ സ്കൂ​ളി​ൽ തൊ​ഴി​ൽ പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തിന്‍റെ​ യും കെ​യ​ർ ഗി​വേ​ഴ്സ് പ​രി​ശീ​ല​ന പ​രി​പാ​ടി​യു​ടെ​യും ഉ​ദ്ഘാ​ട​ന​ത്തി​ന് എ​ത്തി​യ​താ​യി​രു​ന്നു ക​ള​ക്ട​ർ. പ​രി​ശീ​ല​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​ട്ടി​ക​ൾ നി​ർ​മി​ച്ച ഉ​ത്പന്ന​ങ്ങ​ൾ കാ​ണാ​നും നി​ർ​മാ​ണ​ത്തി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​രെ അ​ഭി​ന​ന്ദി​ക്കാ​നും ക​ള​ക്ട​ർ മ​റ​ന്നി​ല്ല. ഓ​ട്ടി​സം അ​ട​ക്ക​മു​ള്ള ശാ​രീ​രി​ക, മാ​ന​സി​ക വൈ​ക​ല്യ​ങ്ങ​ൾ നേ​രി​ടു​ന്ന​വ​ർ​ക്ക് അ​തി​ജീ​വ​ന​ത്തി​ന് ആ​വ​ശ്യ​മാ​യ പ​രീ​ശീ​ല​നം ന​ൽ​കാ​നും ഓ​ട്ടി​സം സെ​ന്‍റ​റി​നു ക​ഴി​യു​മെ​ന്ന് ക​ള​ക്ട​ർ പ​റ​ഞ്ഞു.
സം​സ്ഥാ​ന ശി​ശു​ക്ഷേ​മ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 2008 ൽ ​തൃ​ശൂരി​ൽ ആ​രം​ഭി​ച്ച ഓ​ട്ടി​സം ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ സെ​ന്‍റ​ർ സ്പെ​ഷൽ സ്കൂ​ൾ പ്ര​ത്യേ​ക ക​ഴി​വു​ക​ളു​ള്ള കു​ട്ടി​ക​ൾ​ക്കാ​യു​ള്ള പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ ഏ​റെ നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ച്ചി​ട്ടു​ണ്ട്. സ്പീ​ച്ച് തെ​റാ​പ്പി, യോ​ഗ, ഡാ​ൻ​സ്, മ്യൂ​സി​ക് തെ​റാ​പ്പി, കൗ​ണ്‍​സി​ലിം​ഗ്, ബി​ഹേ​വി​യ​ർ തെ​റാ​പ്പി, കം​പ്യൂ​ട്ട​ർ പ​രി​ശീ​ല​നം, ചൈ​ൽ​ഡ് സൈ​ക്കോ​ള​ജി തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ ഇ​വി​ടെ ക്ലാ​സു​ക​ൾ ന​ൽ​കു​ന്നു​ണ്ട്.
ഓ​ട്ടി​സം, മെ​ന്‍റ​ൽ റി​ട്ടാ​ർ​ഡേ​ഷ​ൻ, സെ​റി​ബ്ര​ൽ പാ​ൾ​സി എ​ന്നീ അ​വ​സ്ഥ​യി​ലു​ള്ള കു​ട്ടി​ക​ളെ പ​രി​പാ​ലി​ക്കു​ന്ന​തി​നു​ള്ള ഒ​രു മാ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന സൗ​ജ​ന്യ പ​രി​ശീ​ല​ന പ​രി​പാ​ടി​യാ​ണ് കെ​യ​ർ ഗി​വേ​ഴ്സ് ട്രെ​യി​നിം​ഗ്. 9745614208 എ​ന്ന ന​ന്പ​റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന 30 പേ​ർ​ക്കാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്. 
ശി​ശു​ക്ഷേ​മ​കേ​ന്ദ്രം ക​ണ്‍​വീ​ന​ർ എം.​കെ. പ​ശു​പ​തി മാ​സ്റ്റ​ർ, കൗ​ണ്‍​സി​ല​ർ എ​ൻ.​വി. രാ​ധി​ക, സ്പെ​ഷൽ സ്കൂ​ൾ ഡ​യ​റ​ക്ട​ർ ഡോ.​ കെ.​എ​സ്. വി​ജ​യ​ല​ക്ഷ്മി, പേ​ട്ര​ണ്‍ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ഗി​രി​ജ അ​ന​ന്ത​രാ​മ​ൻ, സെ​ക്ര​ട്ട​റി സി.​ടി. അ​ജി​ത്‌കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.