വി​ദ്യാ​ർഥി​ക​ൾ​ക്കാ​യി ഫു​ട്ബോ​ൾ ലോ​ക​ക​പ്പ് മ​ത്സ​രം
Saturday, December 10, 2022 12:50 AM IST
മൂ​ന്നു​മു​റി:​ മ​റ്റ​ത്തൂ​ർ ശ്രീ​കൃ​ഷ്ണ ഹൈ​സ്കൂ​ൾ ഫു​ട്ബോ​ൾ ക്ല​ബ്ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഫാ​ൻ​സ് ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ചു. വാ​ശി​യേ​റി​യ ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ ജ​ർ​മ​നി​യെ ഏ​ക​പ​ക്ഷി​യ​മാ​യ ര​ണ്ടു ഗോ​ളു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി. സെ​മി ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ളി​ൽ ജ​ർ​മ​നി അ​ർ​ജ​ന്‍റീ​ന​യേ​യും ബ്ര​സീ​ൽ പോ​ർ​ച്ചു​ഗ​ലി​നേ​യും തോ​ൽ​പ്പി​ച്ചാ​ണ് ഫൈ​ന​ലി​ൽ ക​ട​ന്ന​ത്. സ്കൂ​ളി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​യും കേ​ര​ള​ത്തി​ന് വേ​ണ്ടി സ​ന്തോ​ഷ് ട്രോ​ഫി നേ​ടി​യ ടീ​മം​ഗ​വു​മാ​യ പി.​സി.​ അ​നു​രാ​ഗ് വി​ജ​യി​ക​ൾ​ക്ക് ട്രോ​ഫി​ക​ൾ സ​മ്മാ​നി​ച്ചു.

ഭി​ന്ന​ശേ​ഷി​ കു​ട്ടി​ക​ളു​ടെ
ക​ലാ​സം​ഗ​മം

ഇ​രി​ങ്ങാ​ല​ക്കു​ട: ക്രൈ​സ്റ്റ് കോ​ള​ജി​ലെ സാ​മൂ​ഹി​ക​സേ​വ​ന സം​ഘ​ട​ന​യാ​യ ത​വ​നി​ഷി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന ഭി​ന്ന​ശേ​ഷി​യു​ള്ള കു​ട്ടി​ക​ളു​ടെ ക​ലാ​സം​ഗ​മം സ​വി​ഷ്കാ​ര ക്രൈ​സ്റ്റ് കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു.
ക്രൈ​സ്റ്റ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജോ​ളി ആ​ൻ​ഡ്രൂ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ മോ​ട്ടി​വേ​ഷ​ണ​ൽ സ്പീ​ക്ക​റും കേ​ര​ള​ത്തി​ലെ അ​റി​യ​പ്പെ​ടു​ന്ന ഡി​സേ​ബി​ൾ​ഡ് ഡോ​ക്ട​റും ആ​യ ഡോ. ​ഫാ​ത്തി​മ അ​ൽ​സ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.