ഓ​റ​ഞ്ച് ദി ​വേ​ൾ​ഡ്
Saturday, December 10, 2022 12:50 AM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: അ​ധ​ർ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കാ​ൻ വ​നി​ത​ക​ൾ വ്യ​ക്തി​പ​ര​മാ​യി ത​ന്നെ പ്രാ​പ്ത​രാ​ക​ണ​മെ​ന്ന് കൊ​ടു​ങ്ങ​ല്ലൂ​ർ മു​ൻ​സി​ഫ് ​ടി.വി. ​വി​ൻ​സി.
‌ഓ​റ​ഞ്ച് ദി ​വേ​ൾ​ഡ് കാന്പെയി​ന്‍റെ ഭാ​ഗ​മാ​യി വ​നി​താശി​ശു വി​ക​സ​ന വ​കു​പ്പ്, കെവിടിസി ഫാ​മി​ലി കൗ​ണ്‍​സി​ലി​ംഗ് സെ​ന്‍റർ ആ​ൻ​ഡ് എ​സ്പിസി​യും കൊ​ടു​ങ്ങ​ല്ലൂ​ർ താ​ലൂ​ക്ക് ലീ​ഗ​ൽ സ​ർ​വീ​സ് ക​മ്മി​റ്റി​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ഏ​ക​ദി​ന ശി​ല്പ​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മു​ൻ​സി​ഫ് വി​ൻ​സി.
കെവിടിസി ഫാ​മി​ലി കൗ​ണ്‍​സി​ലി​ംഗ് സെ​ന്‍റ​ർ ചെ​യ​ർ​മാ​ൻ ബേ​ബി റാം ​അധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ വ​നി​താശി​ശു വി​ക​സ​ന ഓ​ഫീ​സ​ർ മീ​ര, കെ.​എ​ച്ച്. രാ​ജേ​ഷ്, എ​സ്. ലേ​ഖ, ഷീ​ജ, സി.​ആ​ർ. ഭാ​നു​മ​തി, അ​മൃ​ത അ​ശോ​ക​ൻ, വെ​ങ്കി​ടേ​ശ്വ​ര​ൻ , കെ.​ജി.​ ശ​ശീ​ധ​ര​ൻ, ബി​ന്നി സ​ജീ​വ്, പി.​പി. സി​മി എ​ന്നി​വ​ർ പ്രസം​ഗി​ച്ചു.