പ​ല്ലാ​വൂ​ർ ദേ​ശീ​യ താ​ള​വാ​ദ്യ ​ഉ​ത്സ​വം ഇ​ന്ന് തു​ട​ങ്ങും
Saturday, December 10, 2022 12:50 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: കൂ​ട​ൽ​മാ​ണി​ക്യം കി​ഴ​ക്കേ​ഗോ​പു​ര​ന​ട​യി​ൽ പ​ത്ത് മു​ത​ൽ 15 വ​രെ ന​ട​ക്കു​ന്ന പ​ല്ലാ​വൂ​ർ ദേ​ശീ​യ താ​ള​വാ​ദ്യ മ​ഹോ​ത്സ​വ​ത്തി​ന് ഇ​ന്നു തി​രി​തെ​ളി​യും. വൈ​കീ​ട്ട് ആ​റി​ന് മ​ന്ത്രി ആ​ർ. ബി​ന്ദു ഉ​ദ്ഘാ​ട​നം ചെ​യ്യും.
ക​ലാ​മ​ണ്ഡ​ലം ബ​ല​രാ​മ​ന് തൃ​പ്പേ​ക്കു​ളം പു​ര​സ്കാ​ര​വും ചോ​റ്റാ​നി​ക്ക​ര സു​രേ​ന്ദ്ര​ൻ മാ​രാ​ർ​ക്ക് പ​ല്ലാ​വൂ​ർ ഗു​രു സ്മൃ​തി​പു​ര​സ്കാ​ര​വും മ​ന്ത്രി സ​മ്മാ​നി​ക്കും. വി​വി​ധ മേ​ഖ​ല​ക​ളി​ൽ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച​വ​രെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും. ചീ​ഫ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​രാ​ജ​ൻ ഗു​രു​ക്ക​ൾ അ​ധ്യ​ക്ഷ​നാ​കും.
സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ മ​ട്ട​ന്നൂ​ർ ശ​ങ്ക​ര​ൻ​കു​ട്ടി മാ​രാ​ർ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.