ചാ​ല​ക്കു​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​ പരിസരത്തെ കാ​ന​യു​ടെ സ്ലാ​ബു​ക​ൾ ത​ക​ർ​ന്ന നിലയിൽ
Saturday, December 10, 2022 12:48 AM IST
ചാ​ല​ക്കു​ടി: താ​ലൂ​ക്ക് ആ​ശൂ​പ​ത്രി​യു​ടെ മു​ൻ വ​ശ​ത്തെ റോ​ഡി​ലെ കാ​ന​യു​ടെ സ്ലാ​ബു​ക​ൾ ത​ക​ർ​ന്നു നിലയിൽ. പ്ര​സ​വ വാ​ർ​ഡി​ന്‍റെ മു​ൻ വ​ശ​ത്തെ കാ​ന​യു​ടെ സ്ലാ​ബാ​ണ് ത​ക​ർ​ന്നു കി​ട​ക്കു​ന്ന​ത്. നി​ര​വ​ധി രോ​ഗി​ക​ള​ട​ക്കം കാ​ൽ​ന​ട​ക്കാ​ർ സ​ഞ്ച​രി​ക്കു​ന്ന ഭാ​ഗ​ത്താ​ണ് ഈ ​അ​പ​ക​ടം പ​തി​യി​രി​ക്കു​ന്ന​ത്.

ഈ ​ഭാ​ഗ​ത്ത് തെ​രു​വു നാ​യ്​ക്ക​ളു​ടെ ശ​ല്യ​വും രൂ​ക്ഷ​മാ​ണ്. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലേ​യ്ക്ക് എ​ത്തു​ന്ന​വ​രു​ടെ അ​ടു​ത്തേ​ക്ക് നാ​യ​്ക്ക​ൾ കു​ര​ച്ചു കൊ​ണ്ട് എ​ത്തു​ന്ന​ത് പ​തി​വ് കാ​ഴ്ച​യാ​ണ്. തെ​രു​വുനാ​യ്​ക്കൾ ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്ര​ക്കാ​രെ പി​ന്നാ​ലെ വ​ന്ന് ഉ​പ​ദ്ര​വി​ക്കു​ന്ന​തും പ​തി​വാ​ണ്. പ്രശ്നം പരിഹരിക്കാൻ ന​ഗ​ര​സ​ഭ പ​ല പ്ര​ഖ്യാ​പ​ന ങ്ങ​ളും ന​ട​ത്തു​ന്നു​ണ്ടെ​ങ്കി​ലും ഒ​ന്നും ന​ട​പ്പി​ലാ​ക്കു​ന്നി​ല്ല.