ഗു​രു​വാ​യൂ​ർ മാ​വി​ൻചു​വ​ട് റോ​ഡി​ൽ കാ​ന​പ്പ​ണി, ഗ​താ​ഗ​തക്കു​രു​ക്ക്
Friday, December 9, 2022 12:55 AM IST
ഗു​രു​വാ​യൂ​ർ: മാ​വി​ൻചു​വ​ട് ബ​യോ പാ​ർ​ക്ക് റോ​ഡി​ൽ കാ​ന​പ്പ​ണി തു​ട​ങ്ങി​യ​തോ​ടെ വാ​ഹ​ന കു​രു​ക്കി​ൽപ്പെ​ട്ട് വാ​ഹ​ന​ങ്ങ​ളു​ടെ നീ​ണ്ട നി​ര. ഒ​രു മ​ണി​ക്കൂ​റോ​ളം വ​രെ ഇ​വി​ടെ വാ​ഹ​ന​ങ്ങ​ൾ കു​രു​ക്കി​ൽ പെ​ട്ടു.
പാ​ലം പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ ഗു​രു​വാ​യൂ​രി​ലേ​ക്കു വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ഈ ​വ​ഴി​യി​ലൂ​ടെ​യാ​ണ് തി​രി​ച്ചുവി​ടു​ന്ന​ത്. എ​ന്നാ​ൽ ഇ​രു​ഭാ​ഗ​ത്തേ​ക്കും വാ​ഹ​ന​ങ്ങ​ൾ വ​രു​ന്ന​തോ​ടെ വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​ട​ന്നുപോ​കാ​നാ​കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്.

ഇ​വി​ടെ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കാ​നപ്പ​ണി ആ​രം​ഭി​ച്ച​ത്. ചെ​റി​യ റോ​ഡി​ൽ ഒ​രു വ​ശം കാ​ന​യ്ക്കാ​യി കു​ഴി​ച്ച​തോ​ടെ ഇ​രു​വ​ശ​ത്തേ​ക്കും പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ ഇ​വി​ടെ കു​ടു​ങ്ങു​ക​യാ​ണ്. ക​ഴി​ഞ്ഞ​മാ​സ​മാ​ണ് ഈ ​റോ​ഡ് ടാ​റി​ംഗ് ന​ട​ത്തി സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കി​യ​ത്. അ​ന്ന് കാ​നപ​ണി ന​ട​ത്തി​യി​രു​ന്നി​ല്ല.

ശ​ബ​രി​മ​ല സീ​സ​ണ്‍ ആ​യ​തി​നാ​ൽ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് ഈ ​റോ​ഡി​ലൂ​ടെ ഗു​രു​വാ​യൂ​രി​ലേ​ക്ക് വ​രു​ന്ന​ത്. വാ​ഹ​ന​ങ്ങ​ൾ ഗ​താ​ഗ​തക്കു​രു​ക്കി​ൽ പെ​ട്ട് വ​ലി​യ ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന അ​വ​സ്ഥ​യാ​ണു​ള്ള​ത്.