പ​റ​പ്പൂ​ർ ഫൊ​റോ​ന കൃ​പാ​ഭി​ഷേ​കം ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷനു തുടക്കം
Friday, December 9, 2022 12:55 AM IST
പ​റ​പ്പൂ​ർ: ഫൊ​റോ​ന കൃ​പാ​ഭി​ഷേ​കം ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ പ​റ​പ്പൂ​ർ പ​ള്ളി ഗ്രൗ​ണ്ടി​ൽവ​ച്ച് തൃ​ശൂ​ർ അ​തി​രൂ​പ​ത വി​കാ​രി ജ​ന​റ​ാൾ മോ​ണ്‍. ജോ​സ് കോ​നി​ക്ക​ര​യുടെ മു​ഖ്യകാ​ർമി​ക​ത്വ​ത്തി​ലു​ള്ള സ​മൂ​ഹ ബ​ലി​യോ​ടെ ആ​രം​ഭി​ച്ചു. തു​ട​ർ​ന്ന് അ​ദി​ലാ​ബാ​ദ് ബി​ഷ​പ് മാ​ർ പ്രി​ൻ​സ് പാ​ണേ​ങ്ങാ​ട​ൻ കൃ​പാ​ഭി​ഷേ​കം ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു തി​രി​തെ​ളി​യി​ച്ചു.

അ​ണ​ക്ക​ര മ​രി​യ​ൻ ധ്യാ​ന​കേ​ന്ദ്ര​ത്തി​ലെ ഫാ​. ഡൊ​മി​നി​ക് വാ​ളന്മനാ​ൽ ആണ് ക​ണ്‍​വ​ൻ​ഷ​ൻ ന​യി​ക്കു​ന്നത്.

ക​ണ്‍​വ​ൻ​ഷ​ൻ ചെ​യ​ർ​മാ​ൻ ഫാ. ആ​ന്‍റ​ണി ആ​ലു​ക്ക, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ഫാ​. സി​ജോ ജോ​സ് അ​രീ​ക്കാ​ട്ട്, ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ ഫ്രാ​ൻ​സി​സ് പാ​ല​യൂ​ർ, പ​ബ്ലി​സി​റ്റി ക​ണ്‍​വീ​ന​ർ ഫാ. ​ഷി​ജോ ചി​രി​യ​ങ്ക​ണ്ട​ത്ത്, ഫാ. ​ലി​ബി​ൻ ചെ​മ്മ​ണ്ണൂ​ർ, ക​ണ്‍​വീ​ന​ർ​മാ​രും ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ​മാ​രും കൈ​ക്കാ​ര​ൻ​മാ​രും ക​ണ്‍​വ​ൻ​ഷ​ന് നേ​തൃ​ത്വം ന​ൽ​കു​ന്നു. ധ്യാ​ന​ത്തി​ന്‍റെ വി​ജ​യ​ത്തി​നാ​യി 501 അം​ഗ വോ​ള​ന്‍റി​യ​ർ ക​മ്മി​റ്റി സേ​വ​ന​വും ല​ഭ്യ​മാ​ണ്.