തൃശൂർ: പുല്ലഴി സെന്റ് ജോസഫ്സ് മെന്റൽ ഹെൽത്ത് കെയർ ഹോമിന്റെ ജൂബിലിയോടനുബന്ധിച്ച് ജില്ലയിലെ മാനസികാരോഗ്യകേന്ദ്ര അധികാരികളുടെ സംഗമവും ആദരിക്കലും നടത്തി. വികാരി ജനറാൾ മോണ്‍. ജോസ് കോനിക്കര യോഗം ഉദ്ഘാടനം ചെയ്തു. ഡയറക്ടർ ഫാ. രാജു അക്കര അധ്യക്ഷത വഹിച്ചു. ഡബ്ല്യുഎച്ച്ഒ തൃശൂർ പ്രതിനിധി ഷിന്റോ ജെയിംസ്, സ്പന്ദനം പ്രസിഡന്റ് ജോജോ പന്തല്ലൂക്കാരൻ, ജനറൽ കണ്‍വീനർ ബേബി മൂക്കൻ, സിസ്റ്റർ സുഷ എന്നിവർ പ്രസംഗിച്ചു. മോണ്‍. കോനിക്കര സ്ഥാപനാധികാരികളെ ഉപഹാരങ്ങളും സമ്മാനങ്ങളും നല്കി ആദരിച്ചു. വിവിധ സ്ഥാപനങ്ങളുടെ അധികാരികളായ ഫാ. ജോർജ് തോട്ടാൻ സിഎംഐ, ഫാ. മാത്യു തുണ്ടത്തിൽ, ഫാ. ജോസ് എടാട്ടുകാരൻ, ഫാ. അലക്സ് മരോട്ടിക്കൽ, സിസ്റ്റർ മരിയ ജോസ്, സിസ്റ്റർ ലില്ലി ജീസ്, ജാൻസി കൊടകര, സ്നേഹാലയം ആന്റണി, കെ.കെ. ബേബി തുടങ്ങിയവർ അനുഭവങ്ങൾ പങ്കുവച്ചു. പരിപാടികൾക്ക് എം.എ. ഷാജു, ബെന്നി മേച്ചേരി, പോൾസണ്‍ ആലപ്പാട്ട്, ജെയിംസ് പനോക്കാരൻ, എം. ഷിഹാബുദ്ദീൻ, ജോയ് കോലഞ്ചേരി, ജോസ് കോനിക്കര തുടങ്ങിയവർ നേതൃത്വം നല്കി. പുല്ലഴി മെന്റൽ ഹോം അന്തേവാസികളുടെ വിവിധ കലാപരിപാടികളും സ്നേഹവിരുന്നും ഉണ്ടായിരുന്നു.