ദേ​ശി​യ ചാ​ന്പ്യ​ൻ​ഷി​പ്പി​നായി കാ​യി​ക താ​ര​ങ്ങ​ൾകെഎ​സ്ആ​ർടിസി​യോടൊപ്പം
Friday, December 9, 2022 12:49 AM IST
മാ​ള: ദൂ​ര​യാ​ത്രയ്​ക്കാ​യി കെഎ​സ്ആ​ർടിസിയെ ​തെ​ര​ഞ്ഞെ​ടു​ത്ത് കാ​യി​ക താ​ര​ങ്ങ​ൾ. ജി​ല്ല​യി​ലെ 28ഓ​ളം വ​രു​ന്ന റോ​ള​ർ സ്കേ​റ്റി​ംഗ് ഹോ​ക്കി കാ​യി​ക താ​ര​ങ്ങ​ളാ​ണ് ദേ​ശി​യ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കാ​നു​ള്ള യാ​ത്ര കെഎസ്ആ​ർടിസി ബ​സി​ലേ​ക്ക് മാ​റ്റി​യ​ത്.

ദേ​ശീ​യ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലി​ന്‍റെ കീ​ഴി​ൽ ഈ ​മാ​സം 11 മു​ത​ൽ 22 വ​രെ ബാം​ഗ്ലൂ​രി​ൽ ന​ട​ക്കു​ന്ന ദേ​ശീ​യ റോ​ള​ർ സ്കെ​യ്റ്റ് ഹോ​ക്കി ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണ് മാ​ള​യി​ൽ നി​ന്നും ബം​ഗ്ലൂ​ർ​വ​രെ യാ​ത്ര ചെ​യ്യു​വാ​ൻ കെഎ​സ്ആ​ർടസി​യു​ടെ സേ​വ​നം താ​ര​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​ത്.
തൃ​ശൂ​ർ ജി​ല്ല​യി​ൽ നി​ന്നു​ള്ള വ​രും ഇ​ത​ര ജി​ല്ല​ക്കാ​രാ​യ ക​ളി​ക്കാ​രു​മു​ൾ​പ്പെ​ടു​ന്ന​താ​ണ് സം​ഘം. അധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും കു​ട്ടി​ക​ളെ യാ​ത്ര​യാ​ക്കാ​ൻ മാ​ള കെഎ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ൽ എ​ത്തി​യി​രു​ന്നു.