അ​നാ​ഥ ശി​ലാ​ഫ​ല​ക​ത്തി​ൽ റീ​ത്ത് വ​ച്ച് ബി​ജെ​പി കൗ​ണ്‍​സി​ല​ർ​മാ​രു​ടെ പ്ര​തി​ഷേ​ധം
Wednesday, December 7, 2022 12:55 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ന​ഗ​ര​സ​ഭ ഓ​ഫീ​സി​നു സ​മീ​പം അ​നാ​ഥ​മാ​യി കി​ട​ക്കു​ന്ന ശി​ലാ​ഫ​ല​ക​ത്തി​ൽ റീ​ത്ത്വ​ച്ച് ബി​ജെ​പി കൗ​ണ്‍​സി​ല​ർ​മാ​രു​ടെ പ്ര​തി​ഷേ​ധം.
2019ൽ ​അ​ഞ്ച് ല​ക്ഷം രൂ​പ ചെല​വി​ൽ മു​നി​സി​പ്പ​ൽ മൈ​താ​ന​ത്തി​ന് ചു​റ്റും എ​ൽ​ഇ​ഡി ലൈ​റ്റു​ക​ൾ സ്ഥാ​പി​ച്ച​തി​ന്‍റെ ശി​ലാ​ഫ​ല​ക​ത്തി​നാ​ണ് ഈ ​ഗ​തി​കേ​ട്. അ​ന്ന് ചെ​യ​ർ​മാ​നാ​യി​രു​ന്ന നി​മ്യാ ഷി​ജു​വാ​ണ് ലൈ​റ്റു​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്.
ശി​ലാ​ഫ​ല​കം ന​ഗ​ര​സ​ഭ​യു​ടെ ആ​സ്തി​യാ​ണെ​ന്നും സ്ഥാ​പി​ക്കു​ന്നി​ല്ലെ​ങ്കി​ൽ ഫ​ല​കം ഇ​വി​ടെ നി​ന്ന് മാ​റ്റി സ്ഥ​ലം വൃ​ത്തി​യാ​ക്ക​ണ​മെ​ന്നും ബി​ജെ​പി ആ​വ​ശ്യ​പ്പെ​ട്ടു.