യു​വാ​വി​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ
Wednesday, December 7, 2022 12:55 AM IST
കാ​ട്ടൂ​ർ: യു​വാ​വി​നെ കു​ത്തി​പ​രി​ക്കേ​ൽ​പി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. കാ​ട്ടൂ​ർ കൊ​ര​ട്ടി​പ​റ​ന്പി​ൽ വീ​ട്ടി​ൽ അ​ൻ​വ​ർ (40) നാ​ണ് കു​ത്തേ​റ്റ​ത്.
സി​പി​എം കാ​ട്ടൂ​ർ ബ​സാ​ർ ബ്രാ​ഞ്ചം​ഗ​മാ​ണ് അ​ൻ​വ​ർ. സം​ഭ​വ​ത്തി​ൽ കാ​ട്ടൂ​ർ വ​ഴ​ക്ക​ല സ്വ​ദേ​ശി കൊ​ര​ട്ടി​പ​റ​ന്പി​ൽ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് സ​ഹ​ൽ (28), പ​ഴു​വി​ൽ കു​റു​ന്പി​ലാ​വ് സ്വ​ദേ​ശി വെ​ങ്കി​ടാ​യ് വീ​ട്ടി​ൽ അ​നൂ​പ് (31) എ​ന്നി​വ​രെ​യാ​ണ് കാ​ട്ടൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
തി​ങ്ക​ളാ​ഴ്ച രാ​ത്രി ഒ​ന്പ​ത​ര​യോ​ടെ വീ​ടി​നു മു​ന്നി​ൽ വ​ച്ച് യു​വാ​ക്ക​ളു​മാ​യി ഉ​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​ത്തെ തു​ട​ർ​ന്നാ​ണ് അ​ൻ​വ​റി​ന് കു​ത്തേ​റ്റ​ത്. മു​ൻ​വൈ​രാ​ഗ്യ​മാ​ണ് സം​ഭ​വ​ത്തി​നു കാ​ര​ണ​മാ​യി പ​റ​യ​പ്പെ​ടു​ന്ന​ത്.
നെ​ഞ്ചി​ൽ ആ​ഴ​ത്തി​ൽ കു​ത്തേ​റ്റ അ​ൻ​വ​റി​നെ ക​രാ​ഞ്ചി​റ മി​ഷ​ൻ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. കോ​ട​തി പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.