കൊ​ര​ട്ടി മ​ധ്യ​സ്ഥ​തി​രു​നാ​ളി​നു കൊ​ടി​യേ​റി
Wednesday, December 7, 2022 12:55 AM IST
കൊ​ര​ട്ടി: വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​ത്തി​ൽ പ​രി​ശു​ദ്ധ അ​മ​ലോ​ത്ഭ​വ​മാ​താ​വി​ന്‍റെ​യും സം​യു​ക്ത മ​ധ്യ​സ്ഥ​തി​രു​നാ​ളി​ന് വ​രാ​പ്പു​ഴ അ​തി​രൂ​പ​ത ജു​ഡീ​ഷ്യ​ൽ വി​കാ​രി ഫാ. ​ലി​ക്സ​ണ്‍ അ​സു​വ​സ് കൊ​ടി ആ​ശീ​ർ​വ​ദി​ച്ചു. പു​തി​യ​താ​യി ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള പാ​ർ​ക്കിം​ഗ് സെ​ന്‍റ​റി​ന്‍റെ ഉ​ദ്ഘാ​ട​ന​വും നി​ർ​വ​ഹി​ച്ചു.
10, 11 തീ​യ​തി​ക​ളി​ലാ​ണ് മ​ധ്യ​സ്ഥ​തി​രു​നാ​ൾ. 10ന് ​വൈ​കീ​ട്ട് 5.30ന് ​തി​രു​നാ​ൾ ദി​വ്യ​ബ​ലി​യി​ൽ ഫാ. ​മാ​ർ​ട്ടി​ൻ തൈ​പ​റ​ന്പി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. 11ന് ​തി​രു​നാ​ൾ ദി​ന​ത്തി​ൽ രാ​വി​ലെ 9.30ന്‍റെ ദി​വ്യ​ബ​ലി​ക്ക് വ​രാ​പ്പു​ഴ അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. മാ​ത്യു ഇ​ല​ഞ്ഞി​മ​റ്റം മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​യേ​ശു​ദാ​സ് പ​ഴ​ന്പി​ള്ളി വ​ച​ന​സ​ന്ദേ​ശം ന​ല്കും.
വി​വാ​ഹ​സ​ഹാ​യം, പ​ഠ​ന​സ​ഹാ​യം, ഭ​വ​ന​നി​ർ​മാ​ണ​ത്തി​നു​ള്ള സ​ഹാ​യം, ചി​കി​ത്സാ​സ​ഹാ​യം എ​ന്നി​വ​യും തി​രു​നാ​ൾ ആ​ഘോ​ഷം ക​ഴി​ഞ്ഞ് ബാ​ക്കി​വ​രു​ന്ന തു​ക മു​ഴു​വ​ൻ ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വി​നി​യോ​ഗി​ക്കു​മെ​ന്നും തീ​ർ​ഥാ​ട​ന​കേ​ന്ദ്രം റെ​ക്ട​ർ ഫാ. ​ബി​ജു ത​ട്ടാ​ര​ശേ​രി അ​റി​യി​ച്ചു. ക​ണ്‍​വീ​ന​ർ ഫ്രാ​ൻ​സി​സ് ഒ​ല​ക്കേ​ങ്കി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 15 അം​ഗ ക​മ്മി​റ്റി നേ​തൃ​ത്വം ന​ല്കും.