റൈ​സിം​ഗ് ഡേ ദിനാചരണം; ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ പരേഡ് നടത്തി
Wednesday, December 7, 2022 12:53 AM IST
തൃ​ശൂ​ർ: ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ സേനയുടെ ആഭിമുഖ്യത്തിൽ സി​വി​ൽ ഡി​ഫ​ൻ​സ് ആ​ൻ​ഡ് ഹോം ​ഗാ​ർ​ഡ്സ് റൈ​സിം​ഗ് ഡേ ​ആഘോഷിച്ചു. തേ​ക്കി​ൻ​കാ​ട് മൈ​താ​നി​യി​ൽ ന​ട​ത്തിയ പരേഡിൽ ജി​ല്ല ഫ​യ​ർ ഓ​ഫീ​സ​ർ അ​രു​ൺ ഭാ​സ്ക​ർ സ​ല്യൂ​ട്ട് സ്വീ​ക​രി​ച്ചു. വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ​നി​ന്നാ​യി 150 ഹോം ​ഗാ​ർ​ഡു​ക​ളും സി​വി​ൽ ഡി​ഫ​ൻ​സ് അം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു.
വ​നി​താ സി​വി​ൽ ഡി​ഫ​ൻ​സ് അം​ഗ​ങ്ങ​ൾ​ക്ക് സ്വ​യംസു​ര​ക്ഷ പ​രി​ശീ​ല​നം, പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ച് തൃ​ശൂ​ർ പോ​ലീ​സ് അ​ക്കാ​ദ​മി​യി​ൽ​നി​ന്നു​ള്ള വ​നി​താ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​ർ പ​രി​ശീ​ല​ന ക്ലാ​സ് ന​ൽ​കി. വി​വി​ധ ത​ര​ത്തി​ലു​ള്ള അ​ഗ്നിശ​മ​ന മാ​ർ​ഗ​ങ്ങ​ളു​ടെ മാ​തൃ​ക​യും ല​ഹ​രി വി​രു​ദ്ധ കാ​ന്പ​യി​ൻ റോ​ഡ് ഷോയും ന​ട​ത്തി. തൃ​ശൂ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ വി​ജ​യ്കൃ​ഷ്ണ, തൃശൂ​ർ സി​വി​ൽ ഡി​ഫ​ൻ​സ് കോ-ഓ​ർ​ഡി​നേ​റ്റ​ർ വി.​എ​സ്. സ്മി​നേ​ഷ് കു​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
12 വ​രെ ര​ക്ത​ദാ​ന ക്യാ​മ്പു​ക​ള്‍, പ്ര​ഥ​മ ശു​ശ്രൂ​ഷ, ഗാ​ര്‍​ഹി​ക സു​ര​ക്ഷ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ല്‍ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ള്‍, ഡെ​മോ​ണ്‍​സ്ട്രേ​ഷ​ന്‍, മോ​ക്ഡ്രി​ല്‍, ല​ഘു​ലേ​ഖാ വി​ത​ര​ണം, ദു​ര​ന്ത​ല​ഘൂ​ക​ര​ണം ല​ക്ഷ്യ​മി​ട്ട് ദു​ര​ന്ത​മേ​ഖ​ല​ക​ളെ​ക്കു​റി​ച്ചു​ള്ള സ​ര്‍​വേ, ശു​ചീ​ക​ര​ണം തു​ട​ങ്ങിയവ നടത്തും.